20 Nov 2025 12:47 PM IST
ഇൻഫോസിസ് സ്റ്റോക്ക് ബൈ ബാക്ക് ലാഭകരമാകുമോ? റീട്ടെയ്ൽ നിക്ഷേപകർക്ക് എത്ര ഓഹരികൾ തിരികെ നൽകാനാകും?
MyFin Desk
Summary
ഇൻഫോസിസ് ഓഹരികൾ നിക്ഷേപകർ തിരികെ നൽകുന്നത് ലാഭകരമാകുമോ? അറിയേണ്ട കാര്യങ്ങൾ
ഇൻഫോസിസ് 18,000 കോടി രൂപയുടെ ഓഹരികൾ തിരിച്ചുവാങ്ങുകയാണ്. കമ്പനിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഓഹരി തിരിച്ചുവാങ്ങലാണിത്. നവംബർ 26 വരെയാണ് സമയപരിധി. യോഗ്യരായ നിക്ഷേപകർക്ക് അഞ്ച് വ്യാപാര ദിവസങ്ങൾക്കുള്ളിൽ ഓഹരികൾ തിരിച്ചുനൽകാം. നവംബർ 14 വരെ ഡീമാറ്റ് അക്കൗണ്ടുകളിൽ ഓഹരികൾ കൈവശം വച്ചിരുന്ന ഓഹരി ഉടമകൾക്ക് മാത്രമേ ഇൻഫോസിസ് ഓഹരി തിരിച്ചുനൽകുന്നതിനായി ടെൻഡർ ചെയ്യാൻ അർഹതയുള്ളൂ.
5 രൂപ മുഖവിലയുള്ള 10 കോടി ഓഹരികളാണ് പൂർണമായി തിരിച്ചു വാങ്ങാൻ പദ്ധതിയിടുന്നത്. മൊത്തം പെയിഡ് അപ്പ് ഓഹരികളുടെ 2.41ശതമാനം വരെയാണിത്. ഇൻഫോസിസ് ബൈബാക്ക് വില ഓഹരി ഒന്നിന്1,800 രൂപയാണ്. കമ്പനി തിരികെ വാങ്ങാൻ നിർദ്ദേശിക്കുന്ന ഓഹരികളുടെ എണ്ണത്തിന്റെ 15 ശതമാനം റീട്ടെയ്ൽ ഓഹരി നിക്ഷേപകർക്കും തിരികെ നൽകാൻ ആകും. ഇൻഫോസിസിൽ രണ്ടു ലക്ഷത്തിൽ താഴെ ഓഹരികൾ കൈവശം വച്ചിരുന്ന 25 ലക്ഷം ചെറുകിട ഓഹരി ഉടമകളാണുള്ളത്.
റീട്ടെയിൽ നിക്ഷേപകർക്ക് ഓഹരികൾ ടെൻഡർ ചെയ്യാനുള്ള അവസരം കൂടെയാണിത്. ബൈബാക്ക് വിലക്ക് മാന്യമായ പ്രീമിയം ലഭ്യമാണ്. ഓഹരികൾ വിറ്റഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം. ദീർഘകാല നിക്ഷേപകർക്ക് ഓഹരികൾ കൈവശം വയ്ക്കുന്നത് തുടരാമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പ്രമോട്ടർമാർ ഓഹരി വിറ്റഴിക്കലിൽ പങ്കെടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
