image

16 Jan 2022 12:35 PM GMT

Insurance

കുടുംബശ്രീ സ്ത്രീ സുരക്ഷാ ഭീമാ യോജന, 2,00,000 രൂപ വരെ കവറേജ്

MyFin Desk

കുടുംബശ്രീ സ്ത്രീ സുരക്ഷാ ഭീമാ യോജന, 2,00,000 രൂപ വരെ കവറേജ്
X

Summary

കേരളത്തിലെ 48 ലക്ഷത്തോളം വരുന്ന അയല്‍ക്കൂട്ടാംഗങ്ങളായ വനിതകളുടെ ജീവന് പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് കുടുംബശ്രീ സ്ത്രീ സുരക്ഷ ഭീമാ യോജന. ലൈഫ് ഇന്‍ഷുറന്‍സിന് പുറമേ അവരുടെ 9 മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്ക് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതി. ഇവിടെ അംഗങ്ങളുടെ പ്രായം അനുസരിച്ചാണ് പ്രീമിയം തുക കണക്കാക്കുന്നത്. പ്രായം കൂടുമ്പോള്‍ സ്വാഭാവികമായും പ്രീമിയം തുക കൂടും. പ്രായം കുറഞ്ഞവര്‍ക്ക് തുക കുറയുകയും ചെയ്യും. പ്രീമിയം 51 മുതല്‍ 75 […]


കേരളത്തിലെ 48 ലക്ഷത്തോളം വരുന്ന അയല്‍ക്കൂട്ടാംഗങ്ങളായ വനിതകളുടെ ജീവന് പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് കുടുംബശ്രീ സ്ത്രീ സുരക്ഷ ഭീമാ യോജന....

കേരളത്തിലെ 48 ലക്ഷത്തോളം വരുന്ന അയല്‍ക്കൂട്ടാംഗങ്ങളായ വനിതകളുടെ ജീവന് പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് കുടുംബശ്രീ സ്ത്രീ സുരക്ഷ ഭീമാ യോജന. ലൈഫ് ഇന്‍ഷുറന്‍സിന് പുറമേ അവരുടെ 9 മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്ക് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതി. ഇവിടെ അംഗങ്ങളുടെ പ്രായം അനുസരിച്ചാണ് പ്രീമിയം തുക കണക്കാക്കുന്നത്. പ്രായം കൂടുമ്പോള്‍ സ്വാഭാവികമായും പ്രീമിയം തുക കൂടും. പ്രായം കുറഞ്ഞവര്‍ക്ക് തുക കുറയുകയും ചെയ്യും.

പ്രീമിയം

51 മുതല്‍ 75 വയസ് വരെ പ്രായമുള്ളവര്‍ക്ക് 160 രൂപയാണ് വാര്‍ഷിക പ്രീമിയം. 18 മുതല്‍ 50 വയസു വരെ പ്രായമുള്ളവരുടെ പ്രീമിയം തുക 180 രൂപയാണ്.

നേട്ടം

പ്രായത്തിന്റെ തോതനുസരിച്ച് നേട്ടങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. റിസ്‌ക് അനുസരിച്ച് നാല് വിഭാഗങ്ങളാക്കി തിരിച്ചാണ് ഇവിടെ ആനുകൂല്യങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. 18 വയസ് മുതല്‍ 50 വയസ് വരെയുള്ളവരാണ് ആദ്യ വിഭാഗത്തില്‍ പെടുന്നത്. ഇവര്‍ക്ക് സ്വാഭാവിക മരണമാണെങ്കില്‍ രണ്ട് ലക്ഷം രൂപ കവറേജ് ലഭിക്കും. അപകടമരണമാണെങ്കില്‍ നാല് ലക്ഷം രൂപ പരിരക്ഷയുണ്ട്. 51-59 പ്രായക്കാരാണെങ്കില്‍ സ്വാഭാവിക മരണത്തിനും അപകടമരണത്തിനും അര ലക്ഷം രൂപ വീതം കവറേജ് ഉണ്ട്. 60-65 പ്രായക്കാര്‍ക്ക് ഇത് 9,000 രൂപ വീതമാണ്. 66-70 പരിധിയിലുള്ളവര്‍ക്ക് 6,000 രൂപ വീതവും 71-76 കാര്‍ക്ക് 4,000 രൂപ വീതവുമാണ് പരിരക്ഷ. സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്ന പക്ഷം 2,00,000വും ഭാഗികമായ അംഗവൈകല്യത്തിന് 100000 രൂപയുമാണ് അനുവദിക്കുക. ഇത് കൂടാതെ കുടുംബശ്രീ മുഖേന നല്‍കുന്ന സാമ്പത്തിക പിന്തുണ ഇവയാണ്.

മാച്ചിംഗ് ഗ്രാന്റ്

ലഘുസമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനും ബാങ്ക് ലിങ്കേജ് വായ്പാ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും അയല്‍ക്കൂട്ടത്തിന് കുടുംബശ്രീ വഴി നല്‍കുന്ന പ്രോത്സാഹന തുകയാണ് മാച്ചിംഗ് ഗ്രാന്റ്. ലിങ്കേജ് വായ്പ ലഭിച്ച അയല്‍ക്കൂട്ടത്തിന്റെ സമ്പാദ്യത്തിന്റെ 10 ശതമാനം പരമാവധി 5,000 രൂപ മാച്ചിംഗ് ഗ്രാന്റായി നല്‍കുന്നു. 50 ശതമാനമോ അതില്‍ കൂടുതലോ എസ്.സി/എസ്.ടി അംഗങ്ങള്‍ ഉള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് ഗ്രേഡിംഗ് പാസായല്‍ ലിങ്കേജ് വായ്പയുടെ അഭാവത്തിലും മാച്ചിംഗ് ഗ്രാന്റ് നല്‍കാം.

പലിശ സബ്‌സിഡി ആനുകൂല്യം

ബാങ്ക് ലിങ്കേജ് വായ്പ എടുത്തിട്ടുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് അവരുടെ മൂന്നു ലക്ഷം രൂപ വരെയുള്ള വായ്പ 4 ശതമാനം പലിശയ്ക്ക് ലഭ്യമാക്കുന്ന തരത്തില്‍ പലിശ ഇളവ് നല്‍കുന്ന പദ്ധതിയാണിത്. പരമാവധി 12.5% പലിശയ്ക്ക് ലിങ്കേജ് വായ്പയ്ക്ക് 4% കുറവ് ചെയ്ത് പരമാവധി 8.5% ആണ് പലിശ സബ്‌സിഡിയായി ലഭിക്കുന്നത്. 2016 ഏപ്രില്‍ മുതലുള്ള വായ്പകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

റിവോള്‍വിംഗ് ഫണ്ട്

അയല്‍ക്കൂട്ടങ്ങളുടെ ആന്തരിക വായ്പാ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നതിനായി നല്‍കുന്ന സാമ്പത്തിക സഹായമാണ് റിവോള്‍വിംഗ് ഫണ്ട്. പരമാവധി 15,000 രൂപയാണ് റിവോള്‍വിംഗ് ഫണ്ടായി നല്‍കുന്നത്. ആരംഭിച്ച് മൂന്നുമാസം കഴിഞ്ഞ 75% അംഗങ്ങള്‍ എങ്കിലും ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മേല്‍ പറഞ്ഞ ആനുകൂല്യം ലഭ്യമാക്കുന്നത്.

വള്‍ണറബിലിറ്റി റിഡ്ക്ഷന്‍ ഫണ്ട്

അയല്‍ക്കൂട്ടങ്ങള്‍ നേരിടുന്ന ആക്‌സമിക പ്രശ്‌നങ്ങള്‍ നേരിടാന്‍ അടിയന്തര സഹായമെന്ന നിലയ്ക്ക് എ.ഡി.എസ് മുഖാന്തരം നല്‍കുന്ന ഫണ്ടാണ് വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ട്. അയല്‍ക്കൂട്ടത്തിന് പരമാവധി 15,000 രൂപയാണ് ഇങ്ങനെ നല്‍കുന്നത്.