image

16 Jan 2022 6:03 AM GMT

Fixed Deposit

ചെറിയ തട്ടുമുട്ടാണെങ്കില്‍ ക്ലെയിം ചെയ്യേണ്ടതുണ്ടോ?

MyFin Desk

ചെറിയ തട്ടുമുട്ടാണെങ്കില്‍ ക്ലെയിം ചെയ്യേണ്ടതുണ്ടോ?
X

Summary

ഇത്തരം ചെറിയ പ്രശ്‌നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് ബുദ്ധിയാണോ? അല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്


വാഹനങ്ങള്‍ നിരന്തരം ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അപകടത്തില്‍ പെടാം. നഗരങ്ങളിലെ തിരക്കിലൂടെയാണ് യാത്രയെങ്കില്‍ വാഹനങ്ങള്‍ക്ക്...

വാഹനങ്ങള്‍ നിരന്തരം ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അപകടത്തില്‍ പെടാം. നഗരങ്ങളിലെ തിരക്കിലൂടെയാണ് യാത്രയെങ്കില്‍ വാഹനങ്ങള്‍ക്ക് തട്ടുമുട്ടലുകള്‍ സ്വാഭാവികമാണ്. ഇത്തരം ചെറിയ പ്രശ്‌നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് ബുദ്ധിയാണോ? അല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

നോ ക്ലെയിം ബോണസ്

നിങ്ങള്‍ക്ക് ഒരു വര്‍ഷം വാഹനത്തിന് ക്ലെയിമുകള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി നോ ക്ലെയിം ബോണസ് നല്‍കും. ക്ലെയിം ഇല്ലാത്ത വര്‍ഷങ്ങളില്‍ ഇങ്ങനെ പ്രീമിയം തുകയുടെ 20 ശതമാനം വരെ ആണ് നോ ക്ലെയിം ബോണസായി ലഭിക്കുന്നത്. അതായത് നിങ്ങള്‍ക്ക് 10,000 രൂപയാണ് വാര്‍ഷിക പ്രീമിയം എങ്കില്‍ വാഹനത്തിന് ക്ലെയിം ഇല്ലാത്ത പക്ഷം 2,000 രൂപ നോ ക്ലെയിം ബോണസിന് അര്‍ഹതയുണ്ടാകും. ഇനി നിങ്ങള്‍ക്ക് തുടര്‍ച്ചയായി അഞ്ച് വര്‍ഷം ക്ലെയിം ഇല്ലാതിരുന്നാല്‍ ഇത് 50 ശതമാനം വരെയായി കൂടാം. അതായത് 5,000 രൂപ വരെ ലഭിക്കാം. ഇത് പ്രീമിയത്തില്‍ വലിയ തോതില്‍ കുറവ് വരുത്തും. അതുകൊണ്ട് ക്ലെയിം ഉണ്ടാകാത്ത വര്‍ഷങ്ങളില്‍ ഇത് തിരഞ്ഞെടുക്കാം.

ക്ലെയിം വേണ്ട

അതുകൊണ്ട് ചെറിയ തോതിലുള്ള തട്ടുമുട്ടലുകള്‍ക്ക് ക്ലെയിം ചെയ്യുന്നത് ഒഴിവാക്കാം. കാരണം ഇതിന് വളരെ കുറച്ച് പണമേ ചെലവിടേണ്ടി വരുന്നുള്ളു. ക്ലെയിം ചെയ്യുമ്പോള്‍ വലിയ തുകയാണെങ്കിലും ചെറുതാണെങ്കിലും അത് നിങ്ങളുടെ നോക്ലെയിം ബോണസിനെ ബാധിക്കുന്നത് ഒരു പോലെയാണ്. അതായത് വലിയ അറ്റക്കുറ്റപണികള്‍ ആണെങ്കില്‍ മാത്രം ക്ലെയിം എടുക്കുക. ചെറുത് ക്ലെയിമിന് വിധേയമാക്കിയാല്‍ നോക്ലെയിം ബോണസ് നഷ്ടമാകും. അത് പിന്നീടുളള വര്‍ഷങ്ങളിലെ എന്‍ ബി സി നഷ്ടപ്പെടുത്താനും ഇടയാക്കും. ഇവിടെ ഒരു കണക്ക് പറയാം. നിങ്ങളുടെ വാഹനത്തിന് ചെറിയ ഒരു അറ്റകുറ്റപണി വന്നു.

അതിന് വേണ്ടി വരുന്ന തുക 4,000 രൂപയാണെന്ന് കരുതുക. എന്നാല്‍ നിങ്ങള്‍ക്ക് 50 ശതമാനം കിഴിവിന്റെ അടിസ്ഥാനത്തില്‍ 8,000 രൂപ നോ ക്ലെയിം ബോണസിന് അര്‍ഹതയുണ്ടെന്നും വിചാരിക്കുക. ഇവിടെ ക്ലെയിം ചെയ്യുന്ന പക്ഷം 4,000 രൂപയാണ് അറ്റക്കുറ്റപണിക്കായി ലഭിക്കുക. നഷ്ടപ്പെടുന്നത് 8,000 രൂപയുടെ നോ ക്ലെയിം ബോണസും. അതുകൊണ്ട് വാഹനത്തിന് അറ്റക്കുറ്റപണികള്‍ വേണ്ടി വരുന്നുണ്ടെങ്കില്‍ ഇക്കാര്യവും കൂടി കണക്കിലെടുത്ത് വേണം ക്ലെയിം ചെയ്യാന്‍.