image

5 Feb 2022 4:29 AM GMT

Insurance

കൊവിഡ് ഇന്‍ഷുറന്‍സ് പ്ലാനുകളും നേട്ടവും

MyFin Desk

കൊവിഡ് ഇന്‍ഷുറന്‍സ് പ്ലാനുകളും നേട്ടവും
X

Summary

  കൊവിഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍ക്കൊള്ളുന്ന അടിസ്ഥാന പോളിസിയാണ് സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അടുത്തിടെ പുറത്തിറക്കിയ രണ്ട് സ്റ്റാന്‍ഡേര്‍ഡ് ഉത്പ്പന്നങ്ങളാണിത്. ഇന്ത്യയിലെ എല്ലാ ഹെല്‍ത്ത്, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഈ അടിസ്ഥാന പോളിസി നിര്‍ബന്ധമാക്കിയിട്ടുണ്ട്്. കൊറോണ കവച് ആശുപത്രി ചെലവുകള്‍, ഹോം കെയര്‍ ചികിത്സാ ചെലവ്, ആംബുലന്‍സ് ചാര്‍ജ്, പിപിഇ കിറ്റുകളുടെ ചെലവ്, മരുന്നുകള്‍, കയ്യുറകള്‍, മാസ്‌കുകള്‍, ഡോക്ടര്‍ ഫീസ്, കൊവിഡ് ചികിത്സയ്ക്കിടെയുള്ള ഐസിയു […]


കൊവിഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍ക്കൊള്ളുന്ന അടിസ്ഥാന പോളിസിയാണ് സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി. ഇന്‍ഷുറന്‍സ്...

 

കൊവിഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍ക്കൊള്ളുന്ന അടിസ്ഥാന പോളിസിയാണ് സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അടുത്തിടെ പുറത്തിറക്കിയ രണ്ട് സ്റ്റാന്‍ഡേര്‍ഡ് ഉത്പ്പന്നങ്ങളാണിത്. ഇന്ത്യയിലെ എല്ലാ ഹെല്‍ത്ത്, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഈ അടിസ്ഥാന പോളിസി നിര്‍ബന്ധമാക്കിയിട്ടുണ്ട്്.

കൊറോണ കവച്

ആശുപത്രി ചെലവുകള്‍, ഹോം കെയര്‍ ചികിത്സാ ചെലവ്, ആംബുലന്‍സ് ചാര്‍ജ്, പിപിഇ കിറ്റുകളുടെ ചെലവ്, മരുന്നുകള്‍, കയ്യുറകള്‍, മാസ്‌കുകള്‍, ഡോക്ടര്‍ ഫീസ്, കൊവിഡ് ചികിത്സയ്ക്കിടെയുള്ള ഐസിയു ചാര്‍ജുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാധാരണ കൊവിഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണ് കൊറോണ കവച് പോളിസി.പരിരക്ഷ ഇവിടെ 50,000 രൂപയില്‍ തുടങ്ങി 5 ലക്ഷം വരെ നീളുന്നു.

കൊറോണ രക്ഷക്

ഇന്ത്യയില്‍ കൊവിഡ് ചികിത്സയ്ക്ക് കുറഞ്ഞത് 72 മണിക്കൂറോ അതില്‍ കൂടുതലോ ആശുപത്രിയില്‍ ചെലവഴിക്കുന്നതിന് പണം നല്‍കുന്ന ഒരു കൊവിഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി കൂടിയാണ് കൊറോണ രക്ഷക് പോളിസി. പിപിഇ, നെബുലൈസറുകള്‍, മാസ്‌കുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, കയ്യുറകള്‍, ഓക്‌സിമീറ്ററുകള്‍, ആയുഷ് ചികിത്സ മുതലായവയ്ക്ക് വേണ്ടി വരുന്ന ചെലവുകള്‍ ഈ പോളിസി ഉള്‍ക്കൊള്ളുന്നു. ഈ ഇന്‍ഷുറന്‍സ് പോളിസി 18-65 വയസ്സിനിടയിലുള്ള വ്യക്തികള്‍ക്ക് വ്യക്തിഗത ഇന്‍ഷുറന്‍സ് അടിസ്ഥാനത്തില്‍ ലഭ്യമാണ്. 2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയാണ് ഇതിലെ പരിരക്ഷ.

ഗ്രൂപ്പ് ഇന്‍ഷുറന്‍സ്

ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിക്ക് കീഴിലാണെങ്കില്‍, കൊവിഡ് ചികിത്സാ ചെലവുകള്‍ ഉള്‍ക്കൊള്ളുന്നുണ്ടോയെന്ന് നിങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. കൊവിഡ് ചികിത്സാ ചെലവുകള്‍ പോളിസിയുടെ ഭാഗമല്ലെങ്കില്‍ മറ്റൊന്ന് എടുക്കാവുന്നതാണ്.

റൂം വാടക, നഴ്സിംഗ്, ഐസിയു ചെലവുകള്‍, സര്‍ജന്റെയും ഡോക്ടര്‍മാരുടെയും കണ്‍സള്‍ട്ടേഷന്‍ ഫീസ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആശുപത്രി ചെലവുകള്‍ കൊറോണ കവച് പോളിസിയില്‍ ഉള്‍പ്പെടുന്നു. ഒരു നിശ്ചിത കാലയളവ് വരെയാകും ആശുപത്രിവാസത്തിന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തുക.

ഒറ്റത്തവണ അടയ്ക്കണം

കൊറോണ കവച് പോളിസി എടുക്കുമ്പോള്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി ഒരു തവണ പ്രീമിയം തുക അടയ്ക്കേണ്ടതുണ്ട്. കൊറോണ ബാധിതനായി ചികിത്സിക്കുന്ന ഒരാളുടെ 14 ദിവസത്തെ ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായും ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തും. ആയുര്‍വേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉള്‍പ്പെടെയുള്ള ചികിത്സാ ചെലവുകള്‍ പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു. ഒരു നിശ്ചിത പരിധി വരെ എമര്‍ജന്‍സി ആംബുലന്‍സ് ചെലവും ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊറോണ രക്ഷക് ഇന്‍ഷുറന്‍സിന് പ്രത്യേക ആനുകൂല്യങ്ങളുണ്ട്. കൊവിഡ് ബാധിതരായ പല രോഗികള്‍ക്കും ആശങ്കയുണ്ടാക്കുന്ന അമിതമായ ഹോസ്പിറ്റലൈസേഷന്‍ ബില്ലുകളില്‍ നിന്ന് ഈ ഇന്‍ഷുറന്‍സ് നിങ്ങളെ രക്ഷിക്കുന്നു എന്നതാണ് പ്രധാന നേട്ടങ്ങളിലൊന്ന്. കൊവിഡ് പോസിറ്റീവായാല്‍ പോളിസി ഉടമയ്ക്ക് 100% തുകയും ലഭിക്കും. 18 വയസിനും 65 വയസിനും ഇടയിലുള്ള വ്യക്തികള്‍ക്ക് ഈ പോളിസിയെടുക്കാം.