26 March 2022 5:26 AM IST
Summary
ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് പെനട്രേഷന്‍ കേവലം 4.2 ശതമാനം മാത്രമാണെന്നും അതുകൊണ്ട് നിലവിലെ ജിഎസ്ടി കുറയ്ക്കണമെന്നും എസ്ബി ഐ പഠന റിപ്പോര്‍ട്ട്. 4.2 ശതമാനം മാത്രം ഇന്‍ഷുറന്‍സ് പെനട്രേഷനുള്ള (പ്രീമിയം-ജിഡിപി അനുപാതം) നാട്ടില്‍ 18 ശതമാനം നികുതി എന്നത് അപ്രായോഗീകമാണെന്നും ഇത് കുറയ്ക്കണമെന്നും വ്യവസായം നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. കൂടുതല്‍ ആളുകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിന് നിലവിലെ നിരക്ക് ഏറ്റവും കുറഞ്ഞ ജിഎസ്ടി സ്ലാബായ അഞ്ചിലേക്ക് താഴ്ത്തുകയോ ഒഴിവാക്കുകയോ വേണമെന്നും റിപ്പോര്‍ട്ട പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഇന്‍ഷുറന്‍സ് പെനട്രേഷന്‍ […]
ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് പെനട്രേഷന്‍ കേവലം 4.2 ശതമാനം മാത്രമാണെന്നും അതുകൊണ്ട് നിലവിലെ ജിഎസ്ടി കുറയ്ക്കണമെന്നും എസ്ബി ഐ പഠന റിപ്പോര്‍ട്ട്. 4.2 ശതമാനം മാത്രം ഇന്‍ഷുറന്‍സ് പെനട്രേഷനുള്ള (പ്രീമിയം-ജിഡിപി അനുപാതം) നാട്ടില്‍ 18 ശതമാനം നികുതി എന്നത് അപ്രായോഗീകമാണെന്നും ഇത് കുറയ്ക്കണമെന്നും വ്യവസായം നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. കൂടുതല്‍ ആളുകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിന് നിലവിലെ നിരക്ക് ഏറ്റവും കുറഞ്ഞ ജിഎസ്ടി സ്ലാബായ അഞ്ചിലേക്ക് താഴ്ത്തുകയോ ഒഴിവാക്കുകയോ വേണമെന്നും റിപ്പോര്‍ട്ട പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഇന്‍ഷുറന്‍സ് പെനട്രേഷന്‍ രണ്ട് ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ വര്‍ധിച്ചിട്ടില്ല. 2001 ല്‍ ഇത് 2.71 ശതമാനം ആയിരുന്നുവെങ്കില്‍ 20-21 ല്‍ ഇത് 4.2 അയിട്ട് മാത്രമാണ് ഉയര്‍ന്നത്.
ഇക്കഴിഞ്ഞ ബജറ്റില്‍ ജി എസ് ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക് ചുരുക്കുമെന്ന ഇന്‍ഷുറന്‍സ് മേഖല ്പ്രതീക്ഷിച്ചിരുന്നു. കോവിഡ് സമസ്തമേഖലകളേയും പിന്നാക്കം വലിച്ചപ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആവശ്യക്കാര്‍ കൂടുകയായിരുന്നു. ആശുപത്രി വാസവും മരണ നിരക്കും കുത്തനെ ഉയര്‍ന്നതോടെ ഇന്‍ഷുറന്‍സ് കമ്പനികളും വലിയ പ്രതിസന്ധിയിലായി.
ഇത് ലൈഫ്- ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വലിയ തോതില്‍ വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. മരണനിരക്ക് കുതിച്ചുയര്‍ന്നതോടെ റീ ഇന്‍ഷുറന്‍സ് കമ്പനികള്‍ റിസ്‌ക് കവറേജ് തുക കൂട്ടിയതോടെ 30 ശതമാനം വരെ പ്രീമിയത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച അവബോധത്തില്‍ നിന്നുയര്‍ന്ന ഡിമാന്റ് ജനങ്ങളില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രീമിയത്തിലെ കുതിച്ചുകയറ്റം ഇന്‍ഷുറന്‍സ് മേഖലയിലെ വളര്‍ച്ചയ്ക്ക് തടയിടുമെന്നാണ് കമ്പനികള്‍ വാദിക്കുന്നത്.
നേരത്തെ പല കുറി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ധനമന്ത്രാലയത്തോട് ഈ ശുപാര്‍ശ നല്‍കിയിരുന്നു. ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ആളുകള്‍ സ്വയം ആവശ്യപ്പെട്ട് കടന്നു വരുമ്പോള്‍ സര്‍ക്കാര്‍ നികുതി ഇളവ് നല്‍കി ഈ മേഖലയ്ക്ക് വേണ്ട ഊര്‍ജം നല്‍കണമെന്നായിരുന്നു ആവശ്യം.
പഠിക്കാം & സമ്പാദിക്കാം
Home
