image

3 May 2022 12:30 AM IST

Insurance

മൈക്രോ ഇന്‍ഷുറന്‍സ്: കമ്പനികൾക്ക് സ്വാതന്ത്ര്യം നൽകണമെന്ന് ഐആര്‍ഡിഎ കമ്മിറ്റി

MyFin Desk

Insurance
X

Summary

ഡെല്‍ഹി: കുറഞ്ഞ വരുമാനമുള്ളവര്‍ക്കും, ചെറുകിട കച്ചവടക്കാര്‍ക്കുമായി ഒരു ഡസനിലേറെ മൈക്രോ ഇന്‍ഷുറന്‍സ് മാതൃകകള്‍ വേണമെന്ന് ശുപാര്‍ശ. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) ചുമതലപ്പെടുത്തിയ പ്രത്യേക കമ്മിറ്റിയാണ് ശുപാര്‍ശ മുന്നോട്ട് വെച്ചത്. കോമ്പി എംഐ (മൈക്രോ ഇന്‍ഷുറന്‍സ്) ഉല്‍പ്പന്നങ്ങള്‍ക്കായി വിവിധ സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗിച്ച് ഒരു മോഡുലാര്‍ സമീപനം സ്വീകരിക്കാന്‍ ഇന്‍ഷുറൻസ് കമ്പനികളെ അനുവദിക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. കുടുംബത്തിലെ പ്രധാന വരുമാനമുള്ളയാളുടെ മരണം, ​ഗുരുതര രോ​ഗങ്ങൾക്കുള്ള ചികിത്സ, തകര്‍ന്ന കിടപ്പാടങ്ങളുടെ പുനരുദ്ധാരണം, കച്ചവടത്തിലുണ്ടാകുന്ന നഷ്ടം തുടങ്ങിയ പ്രതിസന്ധികളില്‍ […]


ഡെല്‍ഹി: കുറഞ്ഞ വരുമാനമുള്ളവര്‍ക്കും, ചെറുകിട കച്ചവടക്കാര്‍ക്കുമായി ഒരു ഡസനിലേറെ മൈക്രോ ഇന്‍ഷുറന്‍സ് മാതൃകകള്‍ വേണമെന്ന് ശുപാര്‍ശ. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) ചുമതലപ്പെടുത്തിയ പ്രത്യേക കമ്മിറ്റിയാണ് ശുപാര്‍ശ മുന്നോട്ട് വെച്ചത്. കോമ്പി എംഐ (മൈക്രോ ഇന്‍ഷുറന്‍സ്) ഉല്‍പ്പന്നങ്ങള്‍ക്കായി വിവിധ സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗിച്ച് ഒരു മോഡുലാര്‍ സമീപനം സ്വീകരിക്കാന്‍ ഇന്‍ഷുറൻസ് കമ്പനികളെ അനുവദിക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു.

കുടുംബത്തിലെ പ്രധാന വരുമാനമുള്ളയാളുടെ മരണം, ​ഗുരുതര രോ​ഗങ്ങൾക്കുള്ള ചികിത്സ, തകര്‍ന്ന കിടപ്പാടങ്ങളുടെ പുനരുദ്ധാരണം, കച്ചവടത്തിലുണ്ടാകുന്ന നഷ്ടം
തുടങ്ങിയ പ്രതിസന്ധികളില്‍ അര്‍ഹരായ ആളുകള്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതോടെ സമൂഹത്തിന്റെ താഴേ തട്ടിലേക്കും ഇന്‍ഷുറന്‍സ് പരിരക്ഷ വ്യാപിപ്പിക്കാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്നും കമ്മറ്റി ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. 14 സ്റ്റാന്‍ഡാര്‍ഡ് മാതൃകകള്‍ വേണമെന്നാണ് കമ്മറ്റി ശുപാര്‍ശ ചെയ്തത്. ഇത്തരം ഉല്‍പ്പന്നങ്ങള്‍
ഇന്‍ഷുറന്‍സ് കമ്പനികൾ ഒറ്റയ്ക്കോ, കൂട്ടായോ പുറത്തിറക്കാന്‍ അനുവദിക്കണമെന്നും കമ്മറ്റി നിര്‍ദ്ദേശിച്ചു.

ഓരോ മൊഡ്യൂളുകള്‍ക്കും വേണ്ട പരമാവധി ഇന്‍ഷുറന്‍സ് തുകയും പാനല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സരള്‍ ജീവന്‍ ബീമയ്ക്ക് 5 ലക്ഷം രൂപ, ഭാരത് ഗൃഹ രക്ഷാ പോളിസിയ്ക്ക് 5 ലക്ഷം രൂപ, ഭാരത് സുരക്ഷാ ഉദ്യം സുരക്ഷാ പദ്ധതിക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് നിര്‍ദ്ദേശം. പോളിസി ഉടമയ്ക്ക് അപകടമുണ്ടായാല്‍ 3 ലക്ഷം രൂപയും, ആശുപത്രി ചെലവിനായി പ്രതിദിനം 2,000 രൂപ എന്ന കണക്കില്‍ 30 ദിവസത്തേക്ക് (വര്‍ഷത്തില്‍ ഒരിക്കല്‍) പണം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

റിപ്പോര്‍ട്ടിനെപ്പറ്റി തല്‍പരകക്ഷികള്‍ക്ക് അഭിപ്രായം പറയാൻ ഐആര്‍ഡിഎഐ മെയ് 15 വരെ സമയം നല്‍കിയിട്ടുണ്ട്.