image

10 Aug 2022 1:48 AM GMT

Insurance

പൊതുമേഖലാ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 26,364 കോടിയുടെ നഷ്ടം

James Paul

Health Insurance claim form
X

Summary

ഗ്രൂപ്പ് പോളിസികളിലെ ഉയര്‍ന്ന ക്ലെയിമുകള്‍ കാരണം നാല് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി ആരോഗ്യ ഇന്‍ഷുറന്‍സ് പോര്‍ട്ട്ഫോളിയോയില്‍ 26,364 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട്.


ഗ്രൂപ്പ് പോളിസികളിലെ ഉയര്‍ന്ന ക്ലെയിമുകള്‍ കാരണം നാല് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി ആരോഗ്യ ഇന്‍ഷുറന്‍സ് പോര്‍ട്ട്ഫോളിയോയില്‍ 26,364 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട്.
പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ബിസിനസിന്റെ നഷ്ടം ഒന്നുകില്‍ തുടച്ചുനീക്കുകയോ, മറ്റ് ബിസിനസ്സ് ലൈനുകളുടെ ലാഭം കുറയ്ക്കുകയോ, മൊത്തത്തിലുള്ള നഷ്ടം വര്‍ധിപ്പിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2016-17 മുതല്‍ 2020-21 വരെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി (എന്‍ഐഎഎസിഎല്‍) യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി(യുഐഐസിഎല്‍), ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി (ഒഐസിഎല്‍), നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി (എന്‍ഐസിഎല്‍) എന്നീ നാല് പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 26,364 കോടി രൂപയായിരുന്നു.
ആരോഗ്യ ഇന്‍ഷുറന്‍സ് ബിസിനസ്സിലെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ വിപണി വിഹിതം സ്റ്റാന്‍ഡെലോണ്‍ ഹെല്‍ത്ത് ഇന്‍ഷുറര്‍മാരെയും സ്വകാര്യ ഇന്‍ഷുറര്‍മാരെയും അപേക്ഷിച്ച് തുടര്‍ച്ചയായി കുറയുന്നതായി റിപ്പോര്‍ട്ട് നിരീക്ഷിച്ചു.
ആരോഗ്യ ഇന്‍ഷുറന്‍സ് ബിസിനസ്സ് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ രണ്ടാമത്തെ വലിയ ബിസിനസ്സാണ്. ആദ്യത്തേത് മോട്ടോര്‍ ഇന്‍ഷുറന്‍സ് വിഭാഗമാണ്. 201617 മുതല്‍ 2020-21 വരെയുള്ള അഞ്ച് വര്‍ഷങ്ങളില്‍ 1,16,551 കോടി രൂപ നേരിട്ടുള്ള പ്രീമിയമാണ് ആരോഗ്യ വിഭാഗത്തില്‍ നേടിയത്.
മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ പാലിക്കുന്നില്ലെന്നും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്ത ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിഭാഗത്തിന്റെ സംയോജിത അനുപാതം 125 മുതല്‍ 165 ശതമാനം വരെയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.