image

21 July 2022 2:44 AM GMT

Insurance

ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നേരിട്ട് ആശുപത്രികളെ പണരഹിത ചികിത്സാ പട്ടികയില്‍ പെടുത്താം

MyFin Bureau

ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നേരിട്ട് ആശുപത്രികളെ പണരഹിത ചികിത്സാ പട്ടികയില്‍ പെടുത്താം
X

Summary

കോവിഡിന് ശേഷം ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടിപ്പോള്‍ പലരും. പുതുതായി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണം അതിനനുസരണമായി ഉയരുന്നുമുണ്ട്. പണരഹിത ചികിത്സയാണ് ഇപ്പോള്‍ കൂടുതല്‍ പേരും താത്പര്യപ്പെടുന്നത്. ഇതുകൊണ്ടാവണം പണ രഹിത ചികിത്സാ സൗകര്യത്തിനായി ആശുപത്രികളെ നേരിട്ട് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ അനുമിതി നല്‍കി. ഓരോ ഇന്‍ഷുറന്‍സ് കമ്പനികളുടേയും ബോര്‍ഡുകള്‍ എടുക്കുന്ന മാനദണ്ഡങ്ങളള്‍ പാലിക്കുന്ന ആശുപത്രികളെ പട്ടികപ്പെടുത്തി പണ രഹിത ചികിത്സാ രീതിയുടെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നതാണ് പ്രത്യേകത. ബോര്‍ഡ് മാനദണ്ഡങ്ങള്‍ […]


കോവിഡിന് ശേഷം ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടിപ്പോള്‍ പലരും. പുതുതായി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണം അതിനനുസരണമായി ഉയരുന്നുമുണ്ട്. പണരഹിത ചികിത്സയാണ് ഇപ്പോള്‍ കൂടുതല്‍ പേരും താത്പര്യപ്പെടുന്നത്. ഇതുകൊണ്ടാവണം പണ രഹിത ചികിത്സാ സൗകര്യത്തിനായി ആശുപത്രികളെ നേരിട്ട് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ അനുമിതി നല്‍കി.

ഓരോ ഇന്‍ഷുറന്‍സ് കമ്പനികളുടേയും ബോര്‍ഡുകള്‍ എടുക്കുന്ന മാനദണ്ഡങ്ങളള്‍ പാലിക്കുന്ന ആശുപത്രികളെ പട്ടികപ്പെടുത്തി പണ രഹിത ചികിത്സാ രീതിയുടെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നതാണ് പ്രത്യേകത. ബോര്‍ഡ് മാനദണ്ഡങ്ങള്‍ അതത് ഇന്‍ഷുറന്‍സ് കമ്പനികളുടെ വെബ്സൈറ്റില്‍ കാലാകാലങ്ങളില്‍ പ്രസിദ്ധീകരിച്ചിരിക്കണമെന്ന ചട്ടം ഐആര്‍ഡിഎഐ മുന്നോട്ട് വച്ചിട്ടുണ്ട്.

പണരഹിത സൗകര്യത്തിനായി പരിഗണിക്കുമ്പോള്‍ ഗുണനിലവാരത്തിനാവണം മുന്‍ഗണന.ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ആശുപത്രികളായിരിക്കണം പരഗണിക്കപ്പെടേണ്ടത്. ഇതിനായി എന്‍ബിഎച്ച് അക്രഡിറ്റേഷന്‍ അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആശുപത്രികളെ തിരഞ്ഞെടുക്കാം.