image

10 Jan 2023 11:49 AM GMT

Insurance

കാലാവസ്ഥാ വ്യതിയാനം, ഇന്‍ഷുറന്‍സ് അധിക ബാധ്യത പ്രതിവര്‍ഷം 10,000 കോടി ഡോളറിന്റെ

MyFin Desk

കാലാവസ്ഥാ വ്യതിയാനം, ഇന്‍ഷുറന്‍സ് അധിക ബാധ്യത പ്രതിവര്‍ഷം 10,000 കോടി ഡോളറിന്റെ
X

Summary

  • ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത നാശനഷ്ടങ്ങളുടെ അളവാണ് കൂടുതലെന്നും മ്യൂണിക്ക് റെയുടെ റിപ്പോര്‍ട്ടിലുണ്ട്.


പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനവും ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം ഇന്‍ഷുറന്‍സ് മേഖലയ്ക്കും കടുത്ത വെല്ലുവിളിയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ ഇന്‍ഷ്വേഡ് നഷ്ടം (അതായത് ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്ന സംരംഭം, കൃഷി ഉള്‍പ്പടെയുള്ളവയുടെ നഷ്ടക്കണക്ക്) കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിപ്രതിവർഷം ഏകദേശം 10,000 കോടി ഡോളർ കണ്ട് വർധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇത്രത്തോളം തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുന്നതോടെ വിപണിയില്‍ പിടിച്ച് നില്‍ക്കാന്‍ ഏറെ പ്രയാസപ്പെടുന്നതായി ഇന്‍ഷുറസ് കമ്പനിയായ മ്യൂണിക്ക് റെയുടെ റിപ്പോര്‍ട്ടിലുണ്ട്.

2022ല്‍ പ്രകൃതിക്ഷോഭങ്ങളിലൂടെ ഉണ്ടായ നഷ്ടങ്ങളില്‍ ഇന്‍ഷുറേര്‍ഡ് നഷ്ടം ആകെ കണക്കാക്കിയാല്‍ 120 ബില്യണ്‍ യുഎസ് ഡോളര്‍ വരും. ചുഴലിക്കാറ്റ്, വരള്‍ച്ച, ഭൂമികുലുക്കം, കാട്ടുതീ എന്നിവ മൂലം ഏകദേശം 270 ബില്യണ്‍ ഡോളറിന്റെ നഷ്ടം കഴിഞ്ഞ വര്‍ഷം ഉണ്ടായെന്നും ഇത് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് കീഴില്‍ വരുന്നതല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് വരെ പ്രകൃതിദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ വാര്‍ഷിക നഷ്ടം 50 ബില്യണ്‍ ഡോളറായിരുന്നിടത്താണ് നഷ്ടം 100 ബില്യണിലധികമായി ഉയര്‍ന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം വന്‍ നാശനഷ്ടം വിതച്ച ഒന്നായിരുന്നു ഇയാന്‍ ചുഴലിക്കാറ്റ്. ഓസ്‌ട്രേലിയയില്‍ ഫെബ്രുവരി, മാര്‍ച്ച് കാലയളവിലായി ഏകദേശം 400 കോടി യുഎസ് ഡോളറിന്റെ നഷ്ടമാണ് ഇയാന്‍ ഉണ്ടാക്കിയത്.

ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത നാശനഷ്ടങ്ങളുടെ അളവാണ് കൂടുതലെന്നും മ്യൂണിക്ക് റെയുടെ റിപ്പോര്‍ട്ടിലുണ്ട്. പല തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങള്‍ മൂലമുള്ള നഷ്ടക്കണക്ക് നോക്കിയാല്‍ ഏഷ്യയിലും ആഫ്രിക്കയിലുമാണ് കൂടുതല്‍. ഇക്കാലയളവില്‍ നൈജീരിയയില്‍ 800 പേര്‍ വെള്ളപ്പൊക്കം മൂലം മരിച്ചുവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടിലുണ്ട്. പാക്കിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏകദേശം 1700 പേരാണ് മരിച്ചത്.