image

23 Dec 2022 9:33 AM GMT

Insurance

എല്ലാ പരിരക്ഷയും ഒരു കുടക്കീഴിൽ വീട്ടുപടിക്കൽ, ഗ്രാമങ്ങളിലേക്ക് ഇനി ബീമാ വാഹക്

MyFin Desk

Insurance
X


രാജ്യത്തെ ഇന്‍ഷുറന്‍സ് രംഗം കൂടുതല്‍ ശക്തമാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ഉടന്‍ തന്നെ ഓരോ ഗ്രാമപഞ്ചായത്തിലും 'ബീമാ വാഹക്' നെ അവതരിപ്പിക്കുമെന്ന് റെഗുലേറ്ററി ബോഡി അംഗം രാകേഷ് ജോഷി പറഞ്ഞു. ആരോഗ്യം, ജീവിതം, അപകടം, സ്വത്ത് എന്നിവയെല്ലാം കവര്‍ ചെയുന്ന സമഗ്രമായ ഇന്‍ഷുറന്‍സ് പാക്കേജ് 'ബീമാ വിസ്താറിന്റെ 'വില്പനയും സേവനങ്ങളും ഇവരിലൂടെ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ പരിരക്ഷകളും ഒരുമിക്കുന്ന ഈ ഇന്‍ഷുറന്‍സ് ഉത്പന്നം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുഗമമായ സേവനം ഉറപ്പാക്കും. ഇതിനായി പുതിയ ആപ്പ് അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഷുറന്‍സ് കമ്പനികള്‍ ബാങ്കുകളില്‍ അവതരിപ്പിച്ചതിന് സമാനമായി സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് സംസ്ഥാനതല ഇന്‍ഷുറന്‍സ് പദ്ധതികള്‍ വികസിപ്പിക്കുന്നുണ്ടെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് സംഘടിപ്പിച്ച ബിസിനസ് സമിറ്റില്‍ അദേഹം വ്യക്തമാക്കി.


രാജ്യത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ട ആവശ്യകതെയെ കുറിച്ച് ജനങ്ങള്‍ അത്രകണ്ട് തലപ്പരരല്ലാത്തതിനാല്‍ ഇത്തരം ജനങ്ങള്‍ക്ക് അതിന്റെ അനിവാര്യതയെ കുറിച്ച് ബോധ്യപ്പെടുത്തേടണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ 50 ശതമാനത്തോളം വാഹനങ്ങളും ഇന്‍ഷുറന്‍സ് കവര്‍ ചെയ്യാത്തതാണ്. എംഎസ്എംഇകള്‍ക്ക് ഇത്തരത്തില്‍ പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് കവറേജ് വളരെ കുറവാണ്.

ജനസംഖ്യയുടെ 30 ശതമാനം ആളുകളും ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാത്തവരാണ്. അതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഷുറന്‍സ് മേഖലയില്‍ സേവനങ്ങള്‍ സുഗമമായിരിക്കണമെന്നും, എല്ലാ സേവനങ്ങളും ക്ലെയ്മുകളും ഉടനടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഷുറന്‍സ് എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളിലേക്കെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.