image

22 March 2023 5:05 AM GMT

Insurance

കാലാവസ്ഥാ വ്യതിയാനം നിങ്ങളുടെ കച്ചവടത്തെ ബാധിക്കുന്നുണ്ടോ? ഇൻഷുറൻസ് പരിരക്ഷയുണ്ട്

MyFin Desk

insurance coverage for traders icici lombard
X

Summary

വെള്ളപൊക്കം, ഉരുൾപൊട്ടൽ, തീ മുതലായ അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങൾക്കാണ് ഈ ഇൻഷുറൻസ് കീഴിൽ പരിരക്ഷ ലഭിക്കുന്നത്.


ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ മാത്രം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ നിയോ ബാങ്ക് 'ചെക്ക് ബുക്ക്' ചെറുകിട വ്യാപാരികൾക്കായി'ഷോപ്പ് ഇൻഷുറൻസ് കവർ' അവതരിപ്പിക്കുന്നു. പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ ലൊംബാർഡുമായി ചേർന്നാണ് ഇൻഷുറൻസ് കവറേജ് അവതരിപ്പിക്കുന്നത്.

കാലാവസ്ഥ വ്യതിയാനം മൂലം വ്യപാരികൾക്ക് പല തരത്തിലുള്ള പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഇന്ത്യയിൽ ജിഡിപിയുടെ 30 ശതമാനവും ചെറുകിട ബിസിനസ്സിൽ നിന്നുള്ള സംഭാവന ആയതിനാൽ ഈ മേഖലയിൽ ആവശ്യമായ ധനകാര്യ സേവനങ്ങളും, ഇൻഷുറൻസ് പരിരക്ഷയും നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ ഈ മേഖലയിലുള്ളവർക്ക് മതിയായ പരിഗണന ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

ഭൂരിഭാഗം ആളുകൾക്കും ഇതിനെ കുറിച്ച് അറിവില്ല എന്നതും വലിയ പരിമിതിയാണ്. വെള്ളപൊക്കം, ഉരുൾപൊട്ടൽ, തീ മുതലായ അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങൾക്കാണ് ഈ ഇൻഷുറൻസ് കീഴിൽ പരിരക്ഷ ലഭിക്കുന്നത്. മോഷണം മൂലമുണ്ടാകുന്ന നഷ്ടവും ഈ ഇൻഷുറൻസിൽ കവർ ചെയുന്നുണ്ട്.

പലചരക്ക് കടകൾ, കെമിസ്റ്റ്സ് മുതലായ ചെറുകിട വ്യപാരികൾക്ക് ഡിജിറ്റലായി കറന്റ് അക്കൗണ്ട് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ചെക്ക് ബുക്ക് . ഇന്ത്യയിലുടനീളം 8 ഓളം ഭാഷകളിൽ ചെക്കുബുക്കിന്റെ സേവനങ്ങൾ ആപ്പ് വഴി നൽകുന്നുണ്ട്. അടുത്ത ഒരു വർഷത്തിനുള്ളിൽ 500000 വ്യാപാരികൾക്ക് കമ്പനിയുടെ സേവനങ്ങൾ എത്തിക്കാനാണ് ലക്ഷ്യം. ചെക്ബുക്കിന്റെ ഡിജിറ്റൽ കറന്റ് അക്കൗണ്ട് ഉള്ള ചെറുകിട വ്യാപാരികൾക്ക് സ്മാർട്ട് ഫോൺ വഴി, ഓൺലൈൻ ആയി തന്നെ ഇൻഷുറൻസ് എടുക്കാവുന്നതാണ്.