image

22 Feb 2022 1:53 AM GMT

Insurance

ഇൻഷുറൻസ് കമ്പനികളെ മറ്റുള്ളവയോട് താരതമ്യം ചെയ്യരുത്: എൽഐസി ചീഫ്

PTI

ഇൻഷുറൻസ് കമ്പനികളെ മറ്റുള്ളവയോട് താരതമ്യം ചെയ്യരുത്: എൽഐസി ചീഫ്
X

Summary

​ഡെൽഹി: ഇൻഷുറൻസ് കമ്പനികളുടെ ലാഭം ഉൽപ്പാദക കമ്പനികളുടേതുമായി താരതമ്യം ചെയ്യാനാകില്ലെന്നറിയിച്ച് എൽഐസി ചെയർമാൻ എം ആർ കുമാർ. രണ്ടും രണ്ട് മേഖലകളിലായത് കൊണ്ട് ബിസിനസിന്റെ ചലനാത്മകത തന്നെ വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ​"ഉൽപ്പാദക മേഖലയിലുള്ളതും മറ്റ് കമ്പനികളെയും അപേക്ഷിച്ച് ഇൻഷുറൻസ് കമ്പനികളുടെ ലാഭം വ്യത്യസ്തമാണ്. മിച്ച ഉത്പാദനത്തിന്റെ കാര്യത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 50,000 കോടി രൂപയിലധികം (ഉത്പാദനം) ഉണ്ടായിട്ടുണ്ട്. അതി​ന്റെ 95 ശതമാനവും പോളിസി ഉടമകൾക്കാണ്. ബാക്കി 5 ശതമാനമെന്നു നിങ്ങൾ കേൾക്കുമ്പോൾ ചെറുതാണെന്ന് തോന്നുന്നുവെങ്കിലും […]


​ഡെൽഹി: ഇൻഷുറൻസ് കമ്പനികളുടെ ലാഭം ഉൽപ്പാദക കമ്പനികളുടേതുമായി താരതമ്യം ചെയ്യാനാകില്ലെന്നറിയിച്ച് എൽഐസി ചെയർമാൻ എം ആർ കുമാർ. രണ്ടും രണ്ട് മേഖലകളിലായത് കൊണ്ട് ബിസിനസിന്റെ ചലനാത്മകത തന്നെ വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

​"ഉൽപ്പാദക മേഖലയിലുള്ളതും മറ്റ് കമ്പനികളെയും അപേക്ഷിച്ച് ഇൻഷുറൻസ് കമ്പനികളുടെ ലാഭം വ്യത്യസ്തമാണ്. മിച്ച ഉത്പാദനത്തിന്റെ കാര്യത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 50,000 കോടി രൂപയിലധികം (ഉത്പാദനം) ഉണ്ടായിട്ടുണ്ട്. അതി​ന്റെ 95 ശതമാനവും പോളിസി ഉടമകൾക്കാണ്. ബാക്കി 5 ശതമാനമെന്നു നിങ്ങൾ കേൾക്കുമ്പോൾ ചെറുതാണെന്ന് തോന്നുന്നുവെങ്കിലും അതിന്റെ ശരിയായ വലുപ്പം അത്രയല്ല," അദ്ദേഹം ചൂണ്ടിക്കാട്ടി.

​കഴിഞ്ഞ മാസം എൽഐസി പുറത്തുവിട്ട 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ നികുതിക്ക് ശേഷമുള്ള ലാഭം (profit after tax) 1,437 കോടി രൂപയാണ്. കഴിഞ്ഞ ആഴ്‌ച ഐ‌ പി‌ ഒയ്‌ക്കായി എൽ‌ ഐ‌ സി ഫയൽ ചെയ്ത ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്‌റ്റസ് (ഡിആർ‌എച്ച്‌പി) പ്രകാരം, മരണത്തിലൂടെയുള്ള ഇൻഷുറൻസ് ക്ലെയിമുകൾക്ക് കോവിഡി​ന്റെ സമയത്ത് നല്ല വർധനവുണ്ടായി.

2019, 2020, 2021 സാമ്പത്തിക വർഷങ്ങളിലും, 2021 സെപ്റ്റംബർ 30-ന് അവസാനിച്ച ആറ് മാസത്തിലും മരണപ്പെട്ടതിലൂടെ ലഭ്യമാക്കിയ ഇൻഷുറൻസ് ക്ലെയിമുകൾ യഥാക്രമം 17,128.84 കോടി, 17,527.98 കോടി, 23,926.89 കോടി, 21,734.15 കോടി രൂപ എന്നിങ്ങനെയാണ്. ആകെയുള്ള ഇൻഷുറൻസ് ക്ലെയിമുകളുടെ യഥാക്രമം 6.79 ശതമാനം, 6.86 ശതമാനം, 8.29 ശതമാനം, 14.47 ശതമാനം ആണ് ഈ തുകകൾ.

2019-20 ൽ റിപ്പോർട്ട് ചെയ്ത മരണപ്പെട്ടവരുടെ ക്ലെയിമുകളുടെ എണ്ണം 7,58,916 ആയിരുന്നു. ഇത് 2020-21 ൽ 9,46,976 ആയി ഉയർന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതി വരെ 7,93,384 ക്ലെയിമുകളാണ് നൽകിയത്.