image

30 March 2022 7:01 AM IST

Banking

സ്വര്‍ണവില, ഇന്ന് പവന് 80 രൂപ കുറഞ്ഞു

MyFin Desk

സ്വര്‍ണവില, ഇന്ന് പവന് 80 രൂപ കുറഞ്ഞു
X

Summary

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 38,120 രൂപയിലെത്തി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4,765 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ് 38,200 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിലേറെയായി സ്വര്‍ണ വില ഇടിയുകയാണ്. കഴിഞ്ഞ 21 ദിവസത്തെ കണക്കുകള്‍ നോക്കിയാല്‍ ഏകദേശം 2400 രൂപയുടെ വരെ കുറവ് വന്നിരുന്നു. മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി […]


കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 38,120 രൂപയിലെത്തി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4,765 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ് 38,200 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിലേറെയായി സ്വര്‍ണ വില ഇടിയുകയാണ്. കഴിഞ്ഞ 21 ദിവസത്തെ കണക്കുകള്‍ നോക്കിയാല്‍ ഏകദേശം 2400 രൂപയുടെ വരെ കുറവ് വന്നിരുന്നു.

മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ വില 39,840 ആയി താഴ്ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,924.90 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 1.42 ശതമാനം വര്‍ധിച്ച് 111.95 ഡോളറിലെത്തി.