6 April 2022 9:26 AM IST
Summary
കൊച്ചി : തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര സ്വര്‍ണവിലയിലും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച്ച പവന് 120 രൂപ കുറഞ്ഞ് 38,240 രൂപയായി. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി വിലയിടിവ് തുടരുകയായിരുന്നുവെങ്കിലും ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പവന് 360 രൂപ വര്‍ധിച്ച് 38,480 ല്‍ എത്തിയിരുന്നു. മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,928.40 ഡോളറായി. […]
കൊച്ചി : തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര സ്വര്‍ണവിലയിലും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച്ച പവന് 120 രൂപ കുറഞ്ഞ് 38,240 രൂപയായി. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി വിലയിടിവ് തുടരുകയായിരുന്നുവെങ്കിലും ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പവന് 360 രൂപ വര്‍ധിച്ച് 38,480 ല്‍ എത്തിയിരുന്നു.
മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,928.40 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന്് 107.75 ഡോളറിലെത്തി.
പഠിക്കാം & സമ്പാദിക്കാം
Home
