image

8 April 2022 4:23 AM GMT

Cryptocurrency

വിദ്യാര്‍ഥികളാണോ? ക്രിപ്‌റ്റോ എക്‌സേഞ്ചുകള്‍ നിങ്ങളെ തേടിയെത്തും

Myfin Editor

വിദ്യാര്‍ഥികളാണോ? ക്രിപ്‌റ്റോ എക്‌സേഞ്ചുകള്‍ നിങ്ങളെ തേടിയെത്തും
X

Summary

മുംബൈ : ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തില്‍ വന്ന് എട്ട് ദിവസങ്ങള്‍ക്കകം ക്രിപ്റ്റോ എക്സ്ചേഞ്ച് ഇടപാടുകളില്‍ വന്‍ ഇടിവ്. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി രാജ്യത്തെ എക്സ്ചേഞ്ചുകളില്‍ നടക്കുന്ന ഇടപാടുകളില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 50 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ഇതോടെ നിക്ഷേപ സ്ഥാപനങ്ങളേയും വിദ്യാര്‍ത്ഥികളേയും ക്രിപ്റ്റോ നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ എക്സ്ചേഞ്ചുകള്‍. വിദ്യാര്‍ഥികളെ കൂടുതലായി ഇതിലേക്ക്് ആകര്‍ഷിക്കുന്നതോടെ പുതിയൊരു വിഭാഗം നിക്ഷേപകരെ കൂടി ഇതിലേക്ക് കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷ. […]


മുംബൈ : ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തില്‍ വന്ന് എട്ട്...

മുംബൈ : ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തില്‍ വന്ന് എട്ട് ദിവസങ്ങള്‍ക്കകം ക്രിപ്റ്റോ എക്സ്ചേഞ്ച് ഇടപാടുകളില്‍ വന്‍ ഇടിവ്. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി രാജ്യത്തെ എക്സ്ചേഞ്ചുകളില്‍ നടക്കുന്ന ഇടപാടുകളില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 50 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ഇതോടെ നിക്ഷേപ സ്ഥാപനങ്ങളേയും വിദ്യാര്‍ത്ഥികളേയും ക്രിപ്റ്റോ നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ എക്സ്ചേഞ്ചുകള്‍. വിദ്യാര്‍ഥികളെ കൂടുതലായി ഇതിലേക്ക്് ആകര്‍ഷിക്കുന്നതോടെ പുതിയൊരു വിഭാഗം നിക്ഷേപകരെ കൂടി ഇതിലേക്ക് കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷ. സാങ്കേതിക ജ്ഞാനം കൂടുതലാണെങ്കിലും നിലവില്‍ വിദ്യാര്‍ഥികളുടെ പ്രതിനിധ്യം ഈ മേഖലയില്‍ തുലോ തുച്ഛമാണ്. സ്ഥാപനങ്ങളെ കൂട്ടമായി ആകര്‍ഷിക്കുന്നതിന് പിന്നിലും ഇതാണ് തന്ത്രം.

നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം വന്ന സമയത്ത് തന്നെ ക്രിപ്റ്റോ നിക്ഷേപകര്‍ക്കിടയില്‍ ഇത് സംബന്ധിച്ച ആശങ്കകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നികുതി ഈടാക്കുന്നതോടെ കൂടുതല്‍ നഷ്ടമുണ്ടാകുമെന്ന ഭയമാണ് നിക്ഷേപകരെ പിന്തിരിപ്പിക്കുന്ന ഘടകം. മാത്രമല്ല ഒരു ശതമാനം ഉറവിട നികുതി ഈടാക്കുന്നത് സംബന്ധിച്ച് ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ട്. ആഗോള തലത്തില്‍ ശ്രദ്ധ നേടിയ ക്രിപ്‌റ്റോ കറന്‍സിയ്ക്ക് മേല്‍ എപ്രകാരമായിരിക്കും നികുതി ബാധകമാവുക, അനന്തര ഫലം എന്താകും എന്നുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുവാന്‍ ക്രിപ്‌റ്റോ നിക്ഷേപ വിദഗ്ധര്‍ക്കും സാധിച്ചിരുന്നില്ല.

ജിഎസ്ടി ഭാരം

കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയ്ക്ക് പുറമേയാണ് ജിഎസ്ടി കൂടി ഏര്‍പ്പെടുത്താനുള്ള നീക്കവും ആശയക്കുഴപ്പത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചത്. നികുതി ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കുകളില്‍ നിന്നും ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ നിന്നും ഇടപാടുകള്‍ സംബന്ധിച്ച വാര്‍ഷിക ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്റ് (എഐഎസ്) കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും എന്ന സൂചനയും ഏതാനും ദിവസം മുന്‍പ് പുറത്ത് വന്നിരുന്നു.

നിലവില്‍ സ്വയം വെളിപ്പെടുത്തല്‍ എന്ന നിലയിലാണ് ഇടപാട് വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുന്നത്. അതായത് അക്കൗണ്ടിംഗ് രേഖകള്‍ പോലുള്ളവയ്ക്ക് പകരം ബാങ്കുകളും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും നല്‍കുന്ന റിപ്പോര്‍ട്ട്. ഇവയ്ക്ക് ആധികാരികത ഉറപ്പ് പറയാനാകില്ല. അതിനാലാണ് ഇടപാടുകളുടെ സമഗ്ര വിവരങ്ങള്‍ അക്കൗണ്ടിംഗ് റിപ്പോര്‍ട്ടുകളും വ്യക്തിഗത ഇടപാട് രേഖകളും വഴി വിശദമായി അറിയാനുള്ള നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.