4 May 2022 9:39 AM IST
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 37,600 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4,700 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വര്‍ണ വില താഴേയ്ക്കാണ്. അക്ഷയ തൃതീയയുടെ തലേന്ന് പവന് 952 രൂപയാണ് ഇടിഞ്ഞത്. കേരളത്തില്‍ ഏകദേശം 4000 കിലോയുടെ സ്വര്‍ണമാണ് അക്ഷയ തൃതീയ ദിനത്തില്‍ വിറ്റത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഏകദേശം 2,000-2,250 കോടി രൂപയുടെ സ്വര്‍ണം വിറ്റെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 37,600 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4,700 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വര്‍ണ വില താഴേയ്ക്കാണ്. അക്ഷയ തൃതീയയുടെ തലേന്ന് പവന് 952 രൂപയാണ് ഇടിഞ്ഞത്. കേരളത്തില്‍ ഏകദേശം 4000 കിലോയുടെ സ്വര്‍ണമാണ് അക്ഷയ തൃതീയ ദിനത്തില്‍ വിറ്റത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഏകദേശം 2,000-2,250 കോടി രൂപയുടെ സ്വര്‍ണം വിറ്റെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) അറിയിച്ചു.
അന്നേ ദിവസം രാജ്യത്താകെ 15,000 കോടി രൂപയുടെ വ്യാപാരം നടന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,867.20 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 108.27 ഡോളറായി.
പഠിക്കാം & സമ്പാദിക്കാം
Home
