image

28 Oct 2022 6:18 AM GMT

Investments

ഐപിഒ യ്ക്ക് ഒരുങ്ങി 4 കമ്പനികള്‍, 4,500 കോടി ലക്ഷ്യം

MyFin Desk

ഐപിഒ യ്ക്ക് ഒരുങ്ങി 4 കമ്പനികള്‍, 4,500 കോടി ലക്ഷ്യം
X

Summary

  അടുത്ത ആഴ്ച നാലു കമ്പനികളാണ് ഐപിഒ യ്ക്കായി ഒരുങ്ങുന്നത്. ഇവ ചേര്‍ന്ന് 4,500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. ബംഗ്‌ളൂരു ആസ്ഥാനമായ ഡിസി എക്‌സ് സിസ്റ്റംസ് ലിമിറ്റഡ്, കാര്‍ഡിയോളജിസ്റ്റ് ഡോ. നരേഷ് ട്രെഹാന്റെ ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡ്, ബിക്കാജി ഫുഡ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ഫ്യുഷന്‍ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് എന്നി കമ്പനികളാണ് ഐ പി ഒയ്ക്കായി ഒരുങ്ങുന്നത്. ഡി സി എക്‌സ് സിസ്റ്റംസ് ലിമിറ്റഡിന്റെ സബ്സ്‌ക്രിപ്ഷന്‍ ഒക്ടോബര്‍ 31 ന് ആരംഭിക്കും. നവംബര്‍ 2 വരെയാണ് […]


അടുത്ത ആഴ്ച നാലു കമ്പനികളാണ് ഐപിഒ യ്ക്കായി ഒരുങ്ങുന്നത്. ഇവ ചേര്‍ന്ന് 4,500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. ബംഗ്‌ളൂരു ആസ്ഥാനമായ ഡിസി എക്‌സ് സിസ്റ്റംസ് ലിമിറ്റഡ്, കാര്‍ഡിയോളജിസ്റ്റ് ഡോ. നരേഷ് ട്രെഹാന്റെ ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡ്, ബിക്കാജി ഫുഡ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ഫ്യുഷന്‍ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് എന്നി കമ്പനികളാണ് ഐ പി ഒയ്ക്കായി ഒരുങ്ങുന്നത്.

ഡി സി എക്‌സ് സിസ്റ്റംസ് ലിമിറ്റഡിന്റെ സബ്സ്‌ക്രിപ്ഷന്‍ ഒക്ടോബര്‍ 31 ന് ആരംഭിക്കും. നവംബര്‍ 2 വരെയാണ് സമയം. ഓഹരി ഒന്നിന് 197 -207 രൂപ നിരക്കിലാണ് പ്രൈസ് ബാന്‍ഡ്. നവംബര്‍ 11 നു ലിസ്റ്റ് ചെയ്യും. ഫ്രഷ് ഇഷ്യൂവിലൂടെ, 400 കോടി രൂപയും, ഓഫര്‍ ഫോര്‍ സെയിലിലുടെ 100 കോടി രൂപയും സമാഹരിക്കും.

ഫ്യുഷന്‍ ആന്‍ഡ് മൈക്രോ ഫിനാന്‍സിന്റെ സബ്സ്‌ക്രിപ്ഷന്‍ നവംബര്‍ 2 ന് ആരംഭിച്ച് 4 നു അവസാനിക്കും. ഓഹരി ഒന്നിന് 350 -368 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. ഐ പി ഓയിലുടെ 1,100 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യം. ഫ്രഷ് ഇഷ്യൂ വിലൂടെ 600 കോടി രൂപയും, ഓഫര്‍ ഫോര്‍ സെയിലിലുടെ 500 കോടി രൂപയും സമാഹരിക്കും.

മേദാന്ത ബ്രാന്‍ഡിന് കീഴിലുള്ള ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡ് ഓഹരി ഒന്നിന് 319 -336 രൂപ വരെയാണ് ഇഷ്യൂ വില നിശ്ചയിച്ചിരിക്കുന്നത്. ഐ പി ഓയിലുടെ 2,206 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നവംബര്‍ 3 മുതല്‍ 7 വരെ യാണ് പ്രാരംഭ ഓഹരി വില്പനയ്ക്കായുള്ള പബ്ലിക് സബ്സ്‌ക്രിപ്ഷന്‍. 5.08 കോടി ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയിലിനായി ഉണ്ടാവുക. ഒപ്പം 500 കോടി രൂപയുടെ ഫ്രഷ് ഇഷ്യൂവും ഐപിഒ യില്‍ ഉണ്ടാവും. നവംബര്‍ 16 നു ഓഹരി ലിസ്റ്റ് ചെയ്യും

ബിക്കാജി ഫുഡ്‌സ് ഓഫര്‍ ഫോര്‍ സെയിലിലുടെ മാത്രം 900 കോടി രൂപയാണ് സമാഹരിക്കുന്നത്. നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രമോട്ടര്‍മാരുടെയും കൈവശമുള്ള 29 .37 ദശലക്ഷം ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയിലില്‍ ഉണ്ടാവുക. ഓഹരിയുടെ പ്രൈസ് ബാന്‍ഡ് അടുത്ത ആഴ്ച പ്രഖ്യാപിക്കും.