image

30 March 2024 6:30 AM GMT

Investments

ഏപ്രില്‍ 1 മുതല്‍ ഈ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കില്‍ വ്യത്യാസമുണ്ടോ?

MyFin Desk

ഏപ്രില്‍ 1 മുതല്‍ ഈ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കില്‍ വ്യത്യാസമുണ്ടോ?
X

Summary

  • കുറഞ്ഞ തുകയില്‍ നിക്ഷേപം ആരംഭിക്കാം
  • സര്‍ക്കാരാണ് പലിശ നിശ്ചയിക്കുന്നത്
  • സ്ഥിര വരുമാനം ഉറപ്പാക്കാം


നിക്ഷേപത്തിലെ റിസ്‌കിനെ നേരിടാന്‍ തയ്യാറുള്ളവര്‍ ഓഹരി വിപണിയിലും മറ്റും നിക്ഷേപിച്ച് ഉയര്‍ന്ന റിട്ടേണ്‍ നേടിയപ്പോള്‍ റിസ്‌ക് എടുക്കാന്‍ അത്ര താല്‍പര്യമില്ലാത്തവര്‍ സ്ഥിര വരുമാന ഓപ്ഷനുകളില്‍ തന്നെയാണ് നിക്ഷേപം നടത്തിയത്. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഓപ്ഷന്‍ ലഘുസമ്പാദ്യ പദ്ധതികളാണ്. അവയുടെ സുരക്ഷിതത്വം, സ്ഥിര വരുമാനം എന്നിവയൊക്കെയാണ് ഈ നിക്ഷേപ പദ്ധതികളെ ജനപ്രിയമാക്കുന്നത്.

ഏതൊക്കെയാണ് ലഘു സമ്പാദ്യ പദ്ധതികള്‍

പോസ്‌റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ട്, പോസ്‌റ്റോഫീസിലെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വര്‍ഷങ്ങളിലെ ടൈം ഡെപ്പോസിറ്റുകള്‍, പോസ്റ്റോഫീസിലെ അഞ്ച് വര്‍ഷത്തെ റെക്കറിംഗ് ഡെപ്പോസിറ്റ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, പോസ്‌റ്റോഫീസിലെ മംതലി ഇന്‍കം അക്കൗണ്ട്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്, കിസാന്‍ വികാസ് പത്ര എന്നിവയാണ് ലഘു സമ്പാദ്യ പദ്ധതികള്‍.

പലിശ നിരക്ക് മാറുമോ?

ഓരോ ത്രൈമാസത്തിലും കേന്ദ്ര സര്‍ക്കാരാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുകയാണ്. എന്നാല്‍, പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് മാര്‍ച്ച് 8 ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2023-24 വര്‍ഷത്തിലെ നാലാം പാദത്തിലെ പലിശ നിരക്കു തന്നെയായിരിക്കും വരുന്ന പാദത്തിലും.