image

21 Feb 2022 1:40 AM GMT

Fixed Deposit

വായ്പാ ആവശ്യം കൂടി, ബാങ്കുകള്‍ക്ക് പണം വേണം, ഡിപ്പോസിറ്റ് പലിശ കൂടുന്നു

MyFin Desk

വായ്പാ ആവശ്യം കൂടി, ബാങ്കുകള്‍ക്ക് പണം വേണം, ഡിപ്പോസിറ്റ് പലിശ കൂടുന്നു
X

Summary

  രാജ്യം കോവിഡിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിതമാകുന്നു എന്നതിന് സൂചന നല്‍കി ബാങ്ക് വായ്പകളുടെ തോത് കൂടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി അനിശ്ചിതത്വത്തിലായിരുന്ന വിപണി കൂടുതല്‍ ശക്തിയോടെ ചലിക്കാന്‍ തുടങ്ങുന്നുവെന്നതിന്റെ സൂചനയായിട്ടാണ് ബാങ്ക് വായ്പയിലെ വളര്‍ച്ചയെ കാണുന്നത്. ഡിസംബര്‍ ആവസാനം രാജ്യത്തെ വായ്പ വളര്‍ച്ച 9.2 ശതമാനത്തിലെത്തി. ഉയര്‍ന്ന വായ്പ ആവശ്യം നിറവേറ്റുന്നതില്‍ ബാങ്കുകള്‍ക്ക് പണ ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. പലിശ കൂട്ടുന്നു ഈ സാഹചര്യത്തില്‍ നിക്ഷേപ പലിശ നിരക്ക് നേരിയ തോതിലെങ്കിലും ഉയര്‍ത്തുകയാണ് ബാങ്കുകള്‍. ആര്‍ […]


രാജ്യം കോവിഡിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിതമാകുന്നു എന്നതിന് സൂചന നല്‍കി ബാങ്ക് വായ്പകളുടെ തോത് കൂടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി അനിശ്ചിതത്വത്തിലായിരുന്ന വിപണി കൂടുതല്‍ ശക്തിയോടെ ചലിക്കാന്‍ തുടങ്ങുന്നുവെന്നതിന്റെ സൂചനയായിട്ടാണ് ബാങ്ക് വായ്പയിലെ വളര്‍ച്ചയെ കാണുന്നത്. ഡിസംബര്‍ ആവസാനം രാജ്യത്തെ വായ്പ വളര്‍ച്ച 9.2 ശതമാനത്തിലെത്തി. ഉയര്‍ന്ന വായ്പ ആവശ്യം നിറവേറ്റുന്നതില്‍ ബാങ്കുകള്‍ക്ക് പണ ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്.

പലിശ കൂട്ടുന്നു

ഈ സാഹചര്യത്തില്‍ നിക്ഷേപ പലിശ നിരക്ക് നേരിയ തോതിലെങ്കിലും ഉയര്‍ത്തുകയാണ് ബാങ്കുകള്‍. ആര്‍ ബി ഐ പുറത്തുവിട്ട വായ്പാ നയം പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല എങ്കിലും ബാങ്കുകള്‍ ചെറിയ തോതില്‍ വര്‍ധന വരുത്തുന്നത് വായ്പാ- നിക്ഷേപ അനുപാതം ആരോഗ്യകരമായി നില നിര്‍ത്തുന്നതിന് വേണ്ടിയാണ്. പൊതുവേ 10-15 ബേസിസ് പോയിന്റ ആണ് നിരക്ക് ഉയര്‍ത്തുന്നത്. ( 100 ബേസിസ് പോയിന്റ് എന്നാല്‍ ഒരു ശതമാനം എന്നര്‍ഥം).

എസ് ബി ഐ

ഇതിന്റെ ഭാഗമായി എച്ച് ഡി എഫ് സി, എസ് ബി ഐ തുടങ്ങിയ ബാങ്കുകളെല്ലാം നേരിയ തോതിലെങ്കിലും സ്ഥിര നിക്ഷേപ പലിശ വര്‍ധിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടി കൂടുതല്‍ പലിശ നല്‍കുന്ന എസ് ബി ഐ യുടെ പ്രത്യേക പദ്ധതിയായ എസ് ബി ഐ കെയറിന്റെ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിയിട്ടുമുണ്ട്. ജനുവരിയില്‍ ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 10 ബേസിസ് പോയിന്റ് പലിശ നിരക്കില്‍ എസ് ബി ഐ വര്‍ധന വരുത്തിയിരുന്നു. രാജ്യത്ത് രണ്ട് വര്‍ഷത്തോളമായി പലിശ നിരക്ക് ഏറ്റവും ചുരുങ്ങിയ നിലയില്‍ തുടരുകയാണ്. ഇത് ബാങ്ക് നിക്ഷേപങ്ങളേയും ബാധിക്കുന്നുണ്ട്. എച്ച് ഡി എഫ് സി ബാങ്കും 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ വരുത്തിയ ഈ വര്‍ധനവഴി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.45 ശതമാനം പലിശ ലഭിക്കും.

എഫ് ഡി മത്സരത്തില്‍ പരാജയപ്പെടുന്നു

ബാങ്ക് നിക്ഷേപങ്ങള്‍ വലിയ തോതില്‍ മത്സരത്തിന് വിധേയമാകുന്നുണ്ട്. ഉയര്‍ന്ന നേട്ടങ്ങള്‍ നല്‍കുന്ന മ്യൂച്ച്വല്‍ ഫണ്ട്, മറ്റ് ഓഹരി വിപണി ഉത്പന്നങ്ങൾ എന്നിവയിൽ നിന്ന് സ്ഥിര നിക്ഷേപങ്ങള്‍ വലിയ തോതില്‍ മത്സരം നേരിടുന്നുണ്ട്. സ്ഥിര നിക്ഷേപം അനാകര്‍ഷകമായതോടെ നിക്ഷേപകര്‍ കുട്ടത്തോടെ ഇത്തരം നിക്ഷേപമാര്‍ഗങ്ങളിലേക്ക് ചേക്കേറുകയാണ്. ഇത് ബാങ്ക് നിക്ഷേപങ്ങളില്‍ കുറവ് വരുത്തുന്നു.
വായ്പാ ആവശ്യം കുറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് പ്രശ്‌നമായിരുന്നില്ല. ഇപ്പോള്‍ സ്ഥിതി അതല്ല. ഇത് പണ പ്രതിസന്ധിയ്ക്ക് കാരണമാകുന്നുണ്ട്. വായ്പാ നയത്തില്‍ മാറ്റം വരുന്നതു വരെ കാത്തിരുന്നാല്‍ ഇത് വായ്പ-നിക്ഷേപ അനുപാതത്തെ ദീര്‍ഘ കാലയളവില്‍ (ഇങ്ക്രിമെന്റല്‍ ക്രെഡിറ്റ് ഡിപ്പോസിറ്റ് റേഷ്യോ) ബാധിച്ചേക്കാം എന്ന ആശങ്കയാണ് ഇപ്പോൾ പലിശ നിരക്ക് വർധനയ്ക്ക് ബങ്കുകളെ പ്രേരിപ്പിക്കുന്നത്. വായ്പ കൊടുക്കുന്നതിന് ബാങ്കുകള്‍ നിക്ഷേപതുക ഉപയോഗിക്കുന്നതിന്റെ അനുപാതമാണ് ഇത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് വായ്പാ വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായിരുന്നു. 2012 ലാണ് രാജ്യത്ത് ഇത് റിക്കോഡിട്ടത്. അന്ന് നിരക്ക് 18.7 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. 2017 ല്‍ ഇത് ഏറ്റവും താഴ്ന്ന നിരക്കായ 4.1 ശതമാനമായിരുന്നു.രാജ്യത്തെ വായ്പാ വളര്‍ച്ചയുടെ ശരാശരി 10 ശതമാനമാണ്.