image

30 July 2022 6:15 AM GMT

Fixed Deposit

2023-ൽ ബാങ്കിങ് വായ്പ 10 ശതമാനത്തോളം ഉയരാൻ സാധ്യതയെന്ന് എസ്‌ബിഐ

Agencies

2023-ൽ ബാങ്കിങ് വായ്പ 10 ശതമാനത്തോളം ഉയരാൻ സാധ്യതയെന്ന് എസ്‌ബിഐ
X

Summary

നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ബാങ്കിങ് സംവിധാനം 10 ശതമാനത്തോളം വായ്പ വളർച്ച രേഖപ്പെടുത്താൻ ഇടയുണ്ടെന്ന് എസ്‌ ബി ഐ റിപ്പോർട്ട്. ഉക്രൈനിലെ റഷ്യൻ അധിനിവേശം ഇന്ത്യൻ ബാങ്കിങ് സിസ്റ്റത്തെ കാര്യമായി ബാധിച്ചില്ല. ശേഷി വിനിയോഗം 75 ശതമാനത്തോളമാണ് നിലനിൽക്കുന്നതെന്നും ഇത് തുടർന്നങ്ങോട്ടുമുള്ള നിക്ഷേപ സാധ്യതകളെ കുറച്ചധികം ബലപ്പെടുത്തുന്നതാണെന്നും എസ് ബി ഐയിലെ സാമ്പത്തിക വിദഗ്‌ധർ പറഞ്ഞു. ഏറ്റവും പുതിയതായി പുറത്തു വന്ന കണക്കുകൾ പ്രകാരം ഭക്ഷ്യ ഇതര വായ്പ ജൂലായ് 15 നു അവസാനിച്ച ദ്വൈവാരത്തിൽ […]


നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ബാങ്കിങ് സംവിധാനം 10 ശതമാനത്തോളം വായ്പ വളർച്ച രേഖപ്പെടുത്താൻ ഇടയുണ്ടെന്ന് എസ്‌ ബി ഐ റിപ്പോർട്ട്.

ഉക്രൈനിലെ റഷ്യൻ അധിനിവേശം ഇന്ത്യൻ ബാങ്കിങ് സിസ്റ്റത്തെ കാര്യമായി ബാധിച്ചില്ല. ശേഷി വിനിയോഗം 75 ശതമാനത്തോളമാണ് നിലനിൽക്കുന്നതെന്നും ഇത് തുടർന്നങ്ങോട്ടുമുള്ള നിക്ഷേപ സാധ്യതകളെ കുറച്ചധികം ബലപ്പെടുത്തുന്നതാണെന്നും എസ് ബി ഐയിലെ സാമ്പത്തിക വിദഗ്‌ധർ പറഞ്ഞു.

ഏറ്റവും പുതിയതായി പുറത്തു വന്ന കണക്കുകൾ പ്രകാരം ഭക്ഷ്യ ഇതര വായ്പ ജൂലായ് 15 നു അവസാനിച്ച ദ്വൈവാരത്തിൽ 13 ശതമാനത്തിലധികം ഉയർന്നതായി കാണുന്നുണ്ട്.

കേന്ദ്ര ബാങ്കിന്റെ ആഭ്യന്തര കണക്കുകൾ പ്രകാരം ഇത് 14 ശതമാനത്തിനടുത്താണെന്ന്‌ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ഓരോ വിഭാഗത്തിലെയും വായ്പ വളർച്ചയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ജൂൺ മാസത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്.

ജൂലൈ മാസം 15 നു അവസാനിച്ച രണ്ടാഴ്ചക്കാലം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ വായ്പ വളർച്ച 52,800 കോടി രൂപയായി.

കഴിഞ്ഞ വർഷത്തിൽ ഇതേ കാലയളവിൽ ഇത് 61,000 കോടി രൂപയുടെ ശോഷണമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.

ചെറുകിട വായ്പകളിൽ ഇത്തവണ 1.34 ലക്ഷം കോടി രൂപയുടെ വളർച്ചയുണ്ടായപ്പോൾ, കഴിഞ്ഞ വർഷം 26,500 കോടി രൂപയുടെ കുറവാണ്‌ ഉണ്ടായത്.