image

22 Dec 2022 4:51 AM GMT

Fixed Deposit

പിഎന്‍ബിയുടെ ഈ സ്ഥിര നിക്ഷേപം ഇനി ഉണ്ടാകില്ല

MyFin Desk

Fixed deposit
X

Summary

  • ഇപ്പോള്‍ പിഎന്‍ബി വാര്‍ഷിക് ആയ് യോജന അക്കൗണ്ടുള്ളവര്‍ക്ക് നേട്ടങ്ങള്‍ തുടര്‍ന്നും ലഭിക്കും


പഞ്ചാബ് നാഷണല്‍ ബാങ്ക് പിഎന്‍ബി വാര്‍ഷിക് ആയ് യോജന (പിഎന്‍ബി വിഎവൈ) എന്ന സ്ഥിര നിക്ഷേപ പദ്ധതിയെ പിഎന്‍ബി സ്പെഷ്യല്‍ ഡെപ്പോസിറ്റ് പദ്ധതിയുമായി ലയിപ്പിക്കുന്നു. നിലവിലെ പിഎന്‍ബി വാര്‍ഷിക് ആയ് യോജന അക്കൗണ്ട് ഉടമകള്‍ക്ക് ഈ പദ്ധതി വഴി ലഭിക്കുന്ന നേട്ടങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്നാണ്, ബാങ്ക് വെബ്സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പിഎന്‍ബി വാര്‍ഷിക് ആയ് യോജന നിക്ഷേപ പദ്ധതി

പിഎന്‍ബി വിഎവൈ പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 10,000 രൂപയാണ്. 1000 രൂപയുടെ ഗുണിതങ്ങളായി 1,99,99,000 രൂപ വരെ പരമാവധി നിക്ഷേപിക്കാം. നിക്ഷേപ കാലാവധി 24,36,48,60,72,84,96,108,120 എന്നീ മാസകാലയളവില്‍ ഏത് വേണമെങ്കിലും ഉപഭോക്താവിന് തെരഞ്ഞെടുക്കാം. രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് നല്‍കുന്ന പലിശ നിരക്ക് ഈ നിക്ഷേപങ്ങള്‍ക്കും ലഭിക്കും.

10,000 രൂപയില്‍ കൂടുതല്‍ നിക്ഷേപമുണ്ടെങ്കില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണ്. നിക്ഷേപം 10,000 രൂപയോ അതിനു മുകളിലോ ആണെങ്കില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണ്. എന്നാല്‍ നിരക്ഷരനായ ഒരാളുടെ അല്ലെങ്കില്‍ കാഴ്ച്ച ശക്തിയില്ലാത്ത ഒരാളുടെ പേരിലുള്ള നിക്ഷേപമാണെങ്കില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാകില്ല.

പിഎന്‍ബി സ്പെഷ്യല്‍ ഡെപ്പോസിറ്റ് സ്‌കീം

പിഎന്‍ബി സ്പെഷ്യല്‍ ഡെപ്പോസിറ്റ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപ തുക 100 രൂപയാണ്. പിന്നീട് ഒരു രൂപയുടെ ഗുണിതങ്ങളായി 1,99,99,999 രൂപ വരെ നിക്ഷേപിക്കാം. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ് നിക്ഷേപ കാലാവധി. രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് നല്‍കുന്ന പലിശ നിരക്ക് ഈ നിക്ഷേപങ്ങള്‍ക്കും ലഭിക്കും.

സ്‌പെഷ്യല്‍ ഡെപ്പോസിറ്റ് സ്‌കീമിലും നിക്ഷേപം 10,000 രൂപയോ അതിനു മുകളിലോ ആണെങ്കില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണ്. പിഎന്‍ബി വിഎവൈയ്ക്ക് സമാനമായി കാഴ്ച്ച ശക്തി ഇല്ലാത്തതോ, അല്ലെങ്കില്‍ നിരക്ഷരനായ വ്യക്തിയ്‌ക്കോ ഓവര്‍ ഡ്രാഫ്റ്റ് ലഭിക്കില്ല.