image

22 Feb 2022 9:06 AM GMT

Cryptocurrency

ക്രിപ്റ്റോ ഇതര മേഖലകളില്‍ ബ്ലോക്ക് ചെയിൻ ഉപയോഗിക്കാം: ടി വി സോമനാഥന്‍

MyFin Bureau

ക്രിപ്റ്റോ ഇതര മേഖലകളില്‍ ബ്ലോക്ക് ചെയിൻ ഉപയോഗിക്കാം: ടി വി സോമനാഥന്‍
X

Summary

ക്രിപ്റ്റോകറന്‍സിയുമായോ മറ്റേതെങ്കിലും വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകളുമായോ യാതൊരു ബന്ധവുമില്ലാത്ത കൃഷി പോലുള്ള മേഖലകളില്‍ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ധനകാര്യ സെക്രട്ടറി ടി.വി.സോമനാഥന്‍ പറഞ്ഞു. സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കുമെന്ന വാർത്തകൾക്കിടെ ബ്ലോക്ക്‌ചെയിന്‍ തന്നെ നിരോധിച്ചേക്കുമെന്ന ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാനാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയ്ക്കെതിരെ സര്‍ക്കാരിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി തന്നെ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ ഒരു പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ വ്യവസായ എക്സിക്യൂട്ടീവുകളുമായുള്ള യോഗത്തില്‍ അദ്ദേഹം പറഞ്ഞു. […]


ക്രിപ്റ്റോകറന്‍സിയുമായോ മറ്റേതെങ്കിലും വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകളുമായോ യാതൊരു ബന്ധവുമില്ലാത്ത കൃഷി പോലുള്ള മേഖലകളില്‍ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ധനകാര്യ സെക്രട്ടറി ടി.വി.സോമനാഥന്‍ പറഞ്ഞു.

സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കുമെന്ന വാർത്തകൾക്കിടെ ബ്ലോക്ക്‌ചെയിന്‍ തന്നെ നിരോധിച്ചേക്കുമെന്ന ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാനാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയ്ക്കെതിരെ സര്‍ക്കാരിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി തന്നെ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ ഒരു പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ വ്യവസായ എക്സിക്യൂട്ടീവുകളുമായുള്ള യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നടത്തുന്ന കോഫി ബോര്‍ഡ് പോലും പ്രത്യേക വയലുകളില്‍ നിന്നുള്ള പ്രത്യേക ഇനം കാപ്പി തിരിച്ചറിയുന്നതിനായി ഒരു ബ്ലോക്ക്‌ചെയിന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ അവയുടെ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിലൂടെ, ഉയര്‍ന്ന വില നേടാൻ കഴിയുമെന്നും ധനകാര്യ സെക്രട്ടറി പറഞ്ഞു.