image

8 Nov 2022 7:17 AM GMT

Banking

എച്ച്ഡിഎഫ്സി 'ഷുവര്‍ കവര്‍ എഫ്ഡി', വരുമാനത്തിനൊപ്പം ഇന്‍ഷുറന്‍സും

MyFin Desk

എച്ച്ഡിഎഫ്സി ഷുവര്‍ കവര്‍ എഫ്ഡി, വരുമാനത്തിനൊപ്പം ഇന്‍ഷുറന്‍സും
X

Summary

പതിനെട്ട് വയസ് മുതല്‍ 50 വയസുവരെയുള്ളവര്‍ക്കാണ് ഈ പദ്ധതിയില്‍ അംഗമാകാന്‍ കഴിയുക. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയില്‍, രണ്ട് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപവരെ നിക്ഷേപിക്കാം.





ജീവിതത്തെ സുരക്ഷിതമാക്കുന്ന രണ്ട് കാര്യങ്ങളാണ് നിക്ഷേപവും, ഇന്‍ഷുറന്‍സും. നിക്ഷേപം ഭാവിയിലേക്കുള്ള കരുതിവെയ്ക്കലാകുമ്പോള്‍, ഇന്‍ഷുറന്‍സ് ജീവിതത്തിലെ അപ്രതീക്ഷിത ആപത് ഘട്ടങ്ങളില്‍ സാമ്പത്തിക പിന്തുണ നല്‍കും. ഈ രണ്ട് സുരക്ഷയും ഒരുമിച്ച് ലഭ്യമാക്കുന്നതാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ 'ഷുവര്‍ കവര്‍ എഫ്ഡി'. സ്ഥിര നിക്ഷേപത്തിന്റെ നേട്ടങ്ങളും, ഇന്‍ഷുറന്‍സിന്റെ സുരക്ഷയും നല്‍കുന്ന പദ്ധതിയാണിത്.
പതിനെട്ട് വയസ് മുതല്‍ 50 വയസുവരെയുള്ളവര്‍ക്കാണ് ഈ പദ്ധതിയില്‍ അംഗമാകാന്‍ കഴിയുക. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയില്‍, രണ്ട് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപവരെ നിക്ഷേപിക്കാം. എത്ര തുകയാണോ നിക്ഷേപിക്കുന്നത് അതിനു തുല്യമായിരിക്കും ഇന്‍ഷുറന്‍സ് കവറേജ്. എത്ര കാലത്തേക്കാണോ നിക്ഷേപം അത്രയും കാലം കവറേജ് ലഭിക്കും. നിക്ഷേപം ആരംഭിക്കുന്ന ആദ്യത്തെ വര്‍ഷം പ്രീമിയം അടയ്ക്കേണ്ടതില്ല. പിന്നീടുള്ള വര്‍ഷങ്ങളില്‍ കവറേജ് തുകയ്ക്കനുസരിച്ചുള്ള പ്രീമിയം നല്‍കി ഇന്‍ഷുറന്‍സ് പുതുക്കാം.

സ്ഥിര നിക്ഷേപത്തിന് ബാങ്ക് നല്‍കുന്ന പലിശ നിരക്ക് ഷുവര്‍ കവര്‍ എഫ്ഡിക്കും ലഭിക്കും. നിലിവില്‍ ഒരു വര്‍ഷകാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.1 ശതമാനം, രണ്ട് വര്‍ഷകാലാവധിയില്‍ 6.15 ശതമാനം, മൂന്നുമുതല്‍ അഞ്ച് വര്‍ഷം വരെ 6.25 ശതമാനം, 10 വര്‍ഷം വരെ 6.20 ശതമാനം എന്നിങ്ങനെയാണ് പലിശ ലഭിക്കുന്നത്. നിക്ഷേപകര്‍ക്ക് മാസത്തിലോ, മൂന്നു മാസം കൂടുമ്പോഴോ പലിശ സ്വീകരിക്കാം. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പൂര്‍ണമായോ, ഭാഗികമായോ നിക്ഷേപം പിന്‍വലിക്കാം. നിക്ഷേപം അവസാനിക്കുന്നതിനൊപ്പം ഇന്‍ഷുറന്‍സ് കവറേജും അവസാനിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കളല്ലാത്തവര്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാം. പദ്ധതിയില്‍ അംഗമാകാന്‍ ബാങ്ക് ശാഖ സന്ദര്‍ശിക്കുകയോ, നെറ്റ് ബാങ്കിംഗോ ഉപയോഗിക്കാം.