image

1 Aug 2023 11:59 AM IST

IPO

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒയ്ക്ക്

MyFin Desk

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒയ്ക്ക്
X

Summary

  • സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു
  • പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു


ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമീണ മേഖലയിലടക്കം, രാജ്യത്താകെ 754 സേവന കേന്ദ്രങ്ങളുള്ള ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പത്തു രൂപ മുഖവിലയുള്ള, 575 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 40.52 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബാങ്കിന്റെ ടയര്‍-വാണ്‍ മൂലധനാവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഇഷ്യു വഴി ലഭിക്കുന്ന തുക ഉപയോഗപ്പെടുത്തുക. ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.