image

5 Feb 2022 4:22 AM GMT

Social Security

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ എങ്ങനെ അംഗമാകാം

MyFin Desk

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ എങ്ങനെ അംഗമാകാം
X

Summary

വാര്‍ധക്യകാലം ആയാസ രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് എന്‍ പി എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദേശീയ പെന്‍ഷന്‍ പദ്ധതി. പുതിയ അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി എന്‍ പി എസ് അക്കൗണ്ട് തുറക്കാനാകും. ആധാര്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡ് ഇവിടെ നിര്‍ബന്ധമാണ്. ആധാറില്‍ നിലവിലെ മേല്‍വിലാസവും മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം. പാന്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. നെറ്റ്ബാങ്കിംഗ് സൗകര്യം, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം. ഇത്രയും കാര്യങ്ങളുണ്ടെങ്കില്‍


വാര്‍ധക്യകാലം ആയാസ രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് എന്‍ പി എസ് എന്ന...

 

വാര്‍ധക്യകാലം ആയാസ രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് എന്‍ പി എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദേശീയ പെന്‍ഷന്‍ പദ്ധതി. പുതിയ അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി എന്‍ പി എസ് അക്കൗണ്ട് തുറക്കാനാകും. ആധാര്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡ് ഇവിടെ നിര്‍ബന്ധമാണ്. ആധാറില്‍ നിലവിലെ മേല്‍വിലാസവും മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം. പാന്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. നെറ്റ്ബാങ്കിംഗ് സൗകര്യം, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം. ഇത്രയും കാര്യങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാം.

അംഗമാകാം

എന്‍ പി എസ് ട്രസ്റ്റിന്റെ https://enps.nsdl.com/eNPS/NationalPensionSystem.html എന്ന വെബ്സൈറ്റിലൂടെ നിങ്ങള്‍ക്ക് എന്‍ പി എസ് അംഗമാകാനുള്ള രജിസ്ട്രേഷന്‍ ചെയ്യാം. 'ഇന്‍ഡിവിജ്വല്‍' എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യുക. ഇവിടെ ആധാര്‍ അല്ലെങ്കില്‍ പാന്‍ നമ്പര്‍ നല്‍കുക. സ്ഥിരീകരണത്തിനായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിങ്ങള്‍ക്ക് ഒരു ഒ ടി പി ലഭിക്കും. ശേഷം ശ്രേണി ഒന്ന്, ശ്രേണി രണ്ട് എന്നിവയില്‍ ഏത് തരത്തിലുള്ള അക്കൗണ്ടാണ് ആരംഭിക്കുന്നതെന്ന് തിരഞ്ഞെടുക്കുക.

ഇനി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കണം. ശേഷം ഏഴ് പെന്‍ഷന്‍ ഫണ്ട് മാനേജറുകളില്‍ നിന്നും ഏത് വേണമെന്ന് തിരഞ്ഞടുക്കാം. കൂടാതെ നിക്ഷേപ രീതിയും ഇവിടെ തിരഞ്ഞെടുക്കാം. ഇനി നോമിനിയുടെ വിശദാംശങ്ങള്‍ നല്‍കണം. നിങ്ങളുടെ ഫോട്ടോയും (ആധാര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഫോട്ടോ നല്‍കേണ്ടതില്ല) ഒപ്പും അപ്ലോഡ് ചെയ്യുക.

തിരഞ്ഞടുത്ത അക്കൗണ്ടില്‍ പണം ആവശ്യമാണ്.ശ്രേണി ഒന്നിന്് 500 രൂപയും ശ്രേണി രണ്ടിന് 1,000 രൂപയുമാണ് നിക്ഷേപത്തിനുള്ള കുറഞ്ഞ തുക. നെറ്റ്ബാങ്കിംഗ് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം അടയ്ക്കാം. ഇതോടെ ഒരോ എന്‍ പി എസ് അക്കൗണ്ടുടമകള്‍ക്കും പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (പ്രാണ്‍) ലഭിക്കും. ഇനി പൂരിപ്പിച്ച ഫോം ഡൗണ്‍ലോഡ് ചെയ്യുക. ഫോമിന്റെ പ്രിന്റ് എടുത്ത് നിങ്ങളുടെ ഫോട്ടോ ഒട്ടിച്ച് ഒപ്പിട്ട ശേഷം 90 ദിവസത്തിനുള്ളില്‍ സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സി ഓഫീസിലേക്ക് മെയില്‍ ചെയ്യുക.