image

9 Jan 2024 1:30 PM GMT

Investments

ഇന്ത്യക്കാരുടെ നിക്ഷേപ ശീലങ്ങളിൽ മാറ്റം; എഫ്ഡിയിൽ നിന്നും ഓഹരിയിലേക്ക്

MyFin Desk

Change in investment habits of Indians from FDs to shares
X

Summary

  • ഇന്ത്യക്കാരുടെ ബാങ്ക് നിക്ഷേപ ശീലങ്ങളിൽ പ്രധാന മാറ്റങ്ങൾ
  • കോവിഡ്-19 നു ശേഷം ബാങ്ക് നിക്ഷേപ പലിശ നിരക്കുകൾ കുറഞ്ഞു
  • സമ്പാദ്യം ഉയർന്ന മുല്യം നല്കുന്ന മേഖലകളിലേക്ക്


റിസർവ് ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്‍റെ ജിഡിപിയുടെ 7.1 ശതമാനം ബാങ്ക് സേവിംഗ്സ് സംഭാവന ചെയ്തിരുന്ന എന്നാൽ 2023 ആയപ്പോഴേക്കും ഇത് 5.1 ശതമാനമായി കുറഞ്ഞതായി ചൂണ്ടി കാട്ടുന്നു. ഇത് ഇന്ത്യക്കാരുടെ ബാങ്ക് നിക്ഷേപ ശീലങ്ങളിൽ ഒരു പ്രധാന മാറ്റത്തെ സൂചിപ്പിക്കുന്നു.

ബാങ്കിന് പകരം മറ്റ് മേഖലകള്‍

കോവിഡ് -19 പകർച്ചവ്യാധിയുടെ ഫലമായി കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും തുടർന്ന് ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകൾ കുറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, പലരും തങ്ങളുടെ സമ്പാദ്യം ഉയർന്ന മുല്യം നല്കുന്ന സ്റ്റോക്ക് മാർക്കറ്റ്, മ്യൂച്ചൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ്, പുതിയ വാഹനങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് ഉപയോഗിക്കാൻ തുടങ്ങി.

റിസ്ക് എടുക്കാൻ മടിയില്ല

നിക്ഷേപകർ മുൻപത്തേക്കാൾ കൂടുതൽ റിസ്‌കെടുക്കാൻ ഇന്ന് തയ്യാറാണ്. പുതിയ തലമുറ ഇന്ന് ഡിജിറ്റൽ നിക്ഷേപങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു. ഭൗതിക സ്വത്തു മുതൽ ഡിജിറ്റൽ നാണയങ്ങളും, ലിക്വിഡ് ഫണ്ടുകളും വരെയുള്ള വൈവിധ്യമാർന്ന നിക്ഷേപ മേഖലകളിലേക്ക് ആളുകൾ കടന്നുചെല്ലുന്നു. ഹൈ റിട്ടേൺ നിക്ഷേപങ്ങളായ സ്റ്റാർട്ടപ്പുകൾ, മ്യൂച്വൽ ഫണ്ടുകളുടെ ആഗ്രസീവ് സ്കീമുകൾ, ക്രിപ്‌റ്റോകറൻസികൾ എന്നിവയിലേക്ക്എല്ലാം പണം ഒഴുക്കുന്നു. ഇതിലേക്കുള്ള ജനങ്ങളുടെ അറിവും ശ്രദ്ധയും വർദ്ധിച്ചതും ഇത്തരം മേഖലകളിലേക്ക് ആകർഷണം വർദ്ധിപ്പിച്ചു. ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളും, മൊബൈൽ ആപ്പുകളും പ്രചാരത്തിലായതോടെ ഇന്ത്യക്കാർ ഡിജിറ്റൽ നിക്ഷേപങ്ങളെ കൂടുതൽ വിശ്വസിച്ച് സ്വീകരിക്കുന്നു. സ്വർണം, ഭൂമി എന്നിവയിലും നിക്ഷേപങ്ങൾ വർധിക്കുന്നു.

പുതിയ സാമ്പത്തിക സാഹചര്യങ്ങള്‍

ഇന്ത്യക്കാരുടെ ബാങ്ക് നിക്ഷേപ ശീലങ്ങളിലെ ഈ മാറ്റം പുതിയ ചില സാമ്പത്തിക സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാം. ഇന്ത്യക്കാരുടെ സാമ്പത്തിക വിജ്ഞാനം വർച്ചിട്ടുണ്ട് അത് അവരെ കൂടുതൽ റിട്ടേൺ നല്കുന്ന മറ്റ് ഇൻവെസ്റ്റ്മെന്റ് വഴികളിക്ക് തിരിക്കുന്നു.

എന്നാൽ ഈ പുതിയ പ്രവണതകൾ രാജ്യത്തിന്റെ സാമ്പത്തിക വർച്ചയെ ഏത് വിധത്തിൽ പ്രതിഫലിക്കും എന്നത് നിർണായകമാണ്. എന്തായാലും ഇന്ത്യക്കാരുടെ ബാങ്ക് നിക്ഷേപ ശീലങ്ങളിലെ ഈ മാറ്റം പുതിയ സാമ്പത്തിക സാഹചര്യങ്ങളുടെ പ്രതിഫലനമായി കരുതാം.