image

22 Jun 2023 9:07 AM GMT

Fixed Deposit

കാലാവധി പുതുക്കി എസ്ബിഐ 2 സ്‌പെഷ്യല്‍ എഫ്ഡികള്‍; ഉയര്‍ന്ന പലിശ ഇപ്പോള്‍ സ്വന്തമാക്കാം

MyFin Desk

sbi 2 special fds with renewed tenure
X

Summary

  • ഉയർത്തിയത് അമൃത് കലാഷ് പദ്ധതിയുടെയും എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപത്തിന്റെയും കാലാവധി
  • ഓഗസ്റ്റ് 15 വരെ പദ്ധതി ലഭിക്കും
  • 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ളതാണ് വീകെയര്‍ നിക്ഷേപം


രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ന്ന പലിശ നല്‍കുന്ന 2 സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. ജൂണ്‍ 30ന് കാലാവധി എത്തുന്ന എസ്ബിഐ അമൃത് കലാഷ് പദ്ധതിയും എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപത്തിന്റെയും കാലാവധിയാണ് എസ്ബിഐ ഉയര്‍ത്തിയത്.

എസ്ബിഐ അമൃത് കലാഷ് നിക്ഷേപം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപകര്‍ക്ക് അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് അമൃത് കലാഷ്. പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രകാരം 400 ദിവസത്തേക്കാണ് നിക്ഷേപം ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.6% പലിശ ലഭിക്കും. നേരത്തെ മാര്‍ച്ച് 31 വരെയായിരുന്നു പദ്ധതിയുടെ കാലാവധി. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി പദ്ധതി കാലാവധി നീട്ടി. നിലവിലെ പ്രഖ്യാപനം അനുസരിച്ച് ഓഗസ്റ്റ് 15 വരെ പദ്ധതി ലഭിക്കും.

2 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളാണ് സ്വീകരിക്കുക. എന്‍ആര്‍ഐ നിക്ഷേപകര്‍ക്കും ആഭ്യന്തര റീട്ടെയില്‍ നിക്ഷേപര്‍ക്കും പദ്ധതിയില്‍ നിക്ഷേപിക്കാം. പദ്ധതിയുടെ കാലാവധി 400 ദിവസത്തേക്കാണ്. റെഗുലര്‍ നിക്ഷേപകരുടെ പലിശ നിരക്ക് 7.10%, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60% എന്നിങ്ങനെയാണ്.

7.6 ശതമാനം പലിശയില്‍ അമൃത് കലാഷ് നിക്ഷേപത്തില്‍ നിന്നുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് വാര്‍ഷിക യീല്‍ഡ് 7.82% ആണ്. മറ്റുള്ളവര്‍ക്ക് 7.1 ശതമാനം പലിശയ്ക്ക് 7.29% യീല്‍ഡ് ലഭിക്കും. അമൃത് കലശ് പദ്ധതിയുടെ പലിശ പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. പ്രത്യേക ടേം നിക്ഷേപങ്ങള്‍ക്ക്, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ നല്‍കും. സ്‌കീം കാലാവധി അവസാനിക്കുമ്പോള്‍ ബാങ്ക് പലിശ, ടിഡിഎസ് കുറച്ചാണ് ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുക. എസ്ബിഐ അമൃത് കലാഷ് പദ്ധതിയില്‍ വായ്പാ സൗകര്യം ലഭ്യമാണ്. കൂടാതെ നിക്ഷേപ കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാനും സാധിക്കും.

എസ്ബിഐ വീകെയര്‍

എസ്ബിഐ വീകെയര്‍ എഫ്ഡി സ്‌കീം മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ളതാണ് വീകെയര്‍ നിക്ഷേപം. എസ്ബിഐ വെകെയര്‍ എഫ്ഡി സ്‌കീമിന് കീഴില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് എസ്ബിഐ 7.50% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2023 സെപ്റ്റംബര്‍ 30 വരെ പദ്ധതി ലഭിക്കും.

സാധാരണ ലഭിച്ചു കൊണ്ടിരിക്കുന്ന 0.50% പലിശ നിരക്കിനൊപ്പം 0.30 ശതമാനം പ്രീമിയം നിരക്ക് കൂടി വീകെയര്‍ സ്ഥിര നിക്ഷേപത്തില്‍ ലഭിക്കും.

മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ കാലാവധിയിലോ പലിശ ലഭിക്കും. പലിശയില്‍ നിന്ന് ടിഡിഎസ് ഈടാക്കി തുക അനുവദിക്കും. പുതുക്കുന്ന നിക്ഷേപത്തിനും പുതിയ നിക്ഷേപത്തിനും ഇതേ പലിശ ലഭിക്കും.