image

17 Feb 2023 7:32 AM GMT

Fixed Deposit

മക്കളുടെ പഠനവും റിട്ടയർമെന്റ് ജീവിതവും ഒരുമിച്ച് കളർഫുളാക്കാം

MyFin Desk

pension plan child education
X


സമ്പാദ്യ പദ്ധതികൾക്ക് ജീവിതത്തിൽ വലിയ സ്ഥാനമാണ് എല്ലാ കാലത്തുമുള്ളത്. കിട്ടുന്നതൊക്കെ അടിച്ചുപൊളിച്ച് തീർത്ത് ജീവിക്കുന്ന യുവതലമുറയല്ല ഇപ്പോഴുള്ളത്.എത്ര കുറഞ്ഞവരുമാനമായാലും സാമ്പത്തിക അച്ചടക്കത്തോടെ മുമ്പോട്ട് പോകാൻ ആഗ്രഹിക്കുന്നവരാണ് . കൃത്യമായി ഒരു ശമ്പളമുള്ള ജോലി കിട്ടിക്കഴിഞ്ഞാൽ പിന്നെ റിട്ടയർമെന്റ് വരെയുള്ള ജീവിതം എങ്ങിനെ കെട്ടിപ്പടുക്കണമെന്നാണ് ചെറുപ്പക്കാരുടെ ചിന്ത. അങ്ങിനെയുള്ള ഒരു 30 വയസ് പ്രായമുള്ള ഒരാളാണ് നിങ്ങളെങ്കിൽ എങ്ങിനെയായിരിക്കും ഫിനാൻഷ്യൽ പ്ലാനിങ?്. ഒരു പത്ത് കൊല്ലം കഴിഞ്ഞാൽ നിങ്ങളുടെ കുട്ടിയ്ക്ക് വിദ്യാഭ്യാസത്തിനായി നല്ലൊരു തുകയും ഒരു 25 കൊല്ലം കഴിഞ്ഞാൽ നിങ്ങൾ ജോലിയിൽ നിന്ന് വിരമിക്കുകയും ചെയ്യും.


അങ്ങിനെയാണെങ്കിൽ ഇത്തരം ആവശ്യങ്ങൾ നിർവഹിക്കാൻ വേണ്ട നല്ലൊരു തുക കണ്ടെത്താൻ എങ്ങിനെ സാധിക്കും? പല നിക്ഷേപ പദ്ധതികളും ഇന്ന് ലഭ്യമാണ്. അതുകൊണ്ട് റിട്ടയർമെന്റ് പ്ലാൻ മുന്നില കണ്ടുകൊണ്ട് ജീവിതം പ്ലാൻ ചെയ്യാൻ ബുദ്ധിമുട്ടില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനും അതിന് ശേഷമുള്ള റിട്ടയർമെന്റ് ജീവിതം കെട്ടുറപ്പുള്ളതാക്കാനും സഹായിക്കാൻ ശേഷിയുള്ള പദ്ധതികൾ നിരവധിയാണ്. എസ്‌ഐപി നിക്ഷേപങ്ങളും റിക്കറിങ് ഡപ്പോസിറ്റുമൊക്കെ ഇതിൽപെടുന്നു. ചെറുതല്ലാത്ത വരുമാനം ഉറപ്പാക്കുന്ന റിക്കറിങ് ഡപ്പോസിറ്റുകൾ പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ വലിയ വരുമാന സാധ്യതയാണ് മുമ്പോട്ട് വെയ്ക്കുന്നത്.

റിക്കറിങ് ഡപ്പോസിറ്റ്

ചിട്ടയായ സമ്പാദ്യപദ്ധതികളിൽ ഒന്നാണ് ഈ സ്ഥിരനിക്ഷേപ പദ്ധതി. ബാങ്കുകളിലും പോസ്റ്റ്ഓഫീസുകളിലും റിക്കറിങ് ഡപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. സ്ഥിരമായി ഒരു കൃത്യം തുക സേവിങ്‌സിലേക്ക് മാറ്റിവെക്കാൻ തയ്യാറാണെങ്കിൽ നല്ലൊരു സമ്പത്ത് ആർജ്ജിച്ചെടുക്കാൻ ആർഡി സഹായിക്കും. ആദ്യം നിങ്ങളുടെ ചെലവും മറ്റും കഴിഞ്ഞാൽ ശമ്പളത്തിൽ എത്ര തുക സമ്പാദ്യത്തിലേക്ക് കൃത്യമായി എല്ലാ മാസവും മാറ്റിവെക്കാൻ സാധിക്കുമെന്ന് തിരിച്ചറിയുക. ശേഷം ഒരു കൃത്യം തുക എല്ലാ മാസവും ആർഡി അക്കൗണ്ടിൽ നിക്ഷേപിക്കുക. ആറ് മാസം മുതൽ എത്ര വർഷം വേണമെങ്കിലും കാലാവധി തിരഞ്ഞെടുക്കാം. ഈ കാലാവധിക്ക് അനുസരിച്ചായിരിക്കും ബാങ്ക് പലിശ നിരക്ക് നിശ്ചയിക്കുന്നത്. അക്കൗണ്ട് ആരംഭിക്കുമ്പോൾ തീരുമാനിക്കുന്ന പലിശ നിരക്കിന് കാലാവധി എത്തുന്നത് വരെ മാറ്റമുണ്ടാകില്ല. ഇത്തരം അക്കൗണ്ടുകളിൽ നിന്ന് വായ്പയെടുക്കാനും സൗകര്യമുണ്ട്. റിപ്പോ നിരക്ക് വർധനവിന് സമാനമായി ആർഡിയുടെ പലിശ നിരക്കിലും വർധനവ് ഉണ്ടാകാറുണ്ട്. അഞ്ച് വർഷം കാലയളവിലേക്ക് 6.75 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ട്.




നിക്ഷേപിക്കാം നേടാം

ആദ്യം നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ പ്ലാൻ ചെയ്യണം. നിങ്ങൾക്ക് പ്രതിമാസ ശമ്പളം 60000 രൂപയാണ്. പ്രതിമാസ ചെലവ് 20,000 രൂപയാണ്. എങ്കിൽ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഒരു 10 കൊല്ലം കഴിഞ്ഞാൽ 12 ലക്ഷം രൂപ വേണ്ടി വരുമെന്ന് നിങ്ങൾ കണക്കാക്കുന്നു. 7000 രൂപ വീതം 10 വർഷത്തേക്ക് 7.5 % പലിശ നിരക്കിൽ റിക്കറിങ് ഡപ്പോസിറ്റിൽ നിക്ഷേപിക്കുക. മച്യൂരിറ്റി കാലയളവിൽ ആകെ നിക്ഷേപതുക 8,40,000 രൂപയും ആദായമായി 4,10,028 രൂപയും അടക്കം 12,50,028 രൂപയാണ് തിരിച്ചുലഭിക്കുക.

ഇനി നിങ്ങളുടെ റിട്ടയർമെന്റിന് ശേഷം ജീവിതം നല്ല നിലയിൽ മുമ്പോട്ട് കൊണ്ടുപോകാൻ വേണ്ട സമ്പാദ്യത്തിനായി ശമ്പളത്തിന്റെ മറ്റൊരു ഭാഗം മാറ്റിവെക്കുക. 52 വയസിൽ വിരമിക്കാൻ നിങ്ങൾ പ്ലാൻ ചെയ്യുന്നു. എങ്കിൽ 22 വർഷം ഇനിയും ബാക്കിയുണ്ട്. ഇത്രയും വർഷം കഴിയുമ്പോൾ 2.5 കോടി രൂപയാണ് സമ്പാദ്യമായി വേണ്ടതെങ്കിൽ നിക്ഷേപത്തിന് എസ്‌ഐപി തെരഞ്ഞെടുക്കാം. ഫ്‌ളക്‌സി ക്യാപ്, ഇഎൽഎസ്എസ് ്മ്യൂച്ചൽഫണ്ടുകളാണ് തിരഞ്ഞെടുക്കേണ്ടത്. പ്രതിമാസം 20,000 രൂപ നിക്ഷേപത്തിലേക്ക് റിട്ടയർമെന്റ് ലൈഫിനായി ഇപ്പോൾ തന്നെ എസ്‌ഐപിയായി മാറ്റിവെച്ച് തുടങ്ങാം. മൂന്ന് ശതമാനം മുതൽ 12 ശതമാനം വരെ ആദായം പ്രതീക്ഷിച്ചാൽ പോലും ഇത്രയും കാലയളവ് പൂർത്തിയാക്കുമ്പോൾ 2.30 കോടി രൂപ തിരികെ ലഭിക്കും. ഓരോ വർഷവും 10 % എസ്‌ഐപി വർധിപ്പിച്ചാൽ നാലു കോടിയിൽപരം രൂപ റിട്ടയർമെന്റ് സമ്പാദ്യമായി നേടാം