image

4 Feb 2022 1:40 AM GMT

Mutual Fund

യുലിപും മ്യൂച്ചല്‍ ഫണ്ടുകളും, വ്യാത്യാസം അറിയാം

MyFin Desk

യുലിപും മ്യൂച്ചല്‍ ഫണ്ടുകളും, വ്യാത്യാസം അറിയാം
X

Summary

  യുണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ അഥവാ യുലിപ് ഒരു ഇന്‍ഷുറന്‍സ് പോളിസിയാണ്. യുലിപില്‍ നിക്ഷേപിക്കുന്ന തുകയുടെ ഒരു ഭാഗം ഇന്‍ഷുറന്‍സിനായി മാറ്റിവെക്കുകയും ബാക്കി ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇത് ഇന്‍വെസ്റ്റ്മെന്റിന്റെയും ഇന്‍ഷുറന്‍സിന്റെയും ഒരു സങ്കലനമാണ്. നിക്ഷേപിക്കുന്ന പണത്തിന്റെ ഒരു ഭാഗം ഇന്‍ഷുറന്‍സിനായി മാറ്റി വെച്ച ശേഷം ബാക്കി ഇക്വിറ്റി ഫണ്ടുകളിലോ ഡെറ്റ് ഫണ്ടുകളിലോ നിക്ഷേപിക്കുന്നു. ലൈഫ് കവര്‍, ആദായനികുതി ആനുകൂല്യങ്ങള്‍, ഇക്വിറ്റിയിലും ഡെറ്റ് ഫണ്ടുകളിലും നിക്ഷേപിക്കുന്നതിലൂടെ ദീര്‍ഘ കാല ലക്ഷ്യങ്ങള്‍ നേടാനുള്ള സൗകര്യം ഇവയെല്ലാം […]


യുണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ അഥവാ യുലിപ് ഒരു ഇന്‍ഷുറന്‍സ് പോളിസിയാണ്. യുലിപില്‍ നിക്ഷേപിക്കുന്ന തുകയുടെ ഒരു ഭാഗം ഇന്‍ഷുറന്‍സിനായി...

 

യുണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ അഥവാ യുലിപ് ഒരു ഇന്‍ഷുറന്‍സ് പോളിസിയാണ്. യുലിപില്‍ നിക്ഷേപിക്കുന്ന തുകയുടെ ഒരു ഭാഗം ഇന്‍ഷുറന്‍സിനായി മാറ്റിവെക്കുകയും ബാക്കി ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇത് ഇന്‍വെസ്റ്റ്മെന്റിന്റെയും ഇന്‍ഷുറന്‍സിന്റെയും ഒരു സങ്കലനമാണ്. നിക്ഷേപിക്കുന്ന പണത്തിന്റെ ഒരു ഭാഗം ഇന്‍ഷുറന്‍സിനായി മാറ്റി വെച്ച ശേഷം ബാക്കി ഇക്വിറ്റി ഫണ്ടുകളിലോ ഡെറ്റ് ഫണ്ടുകളിലോ നിക്ഷേപിക്കുന്നു. ലൈഫ് കവര്‍, ആദായനികുതി ആനുകൂല്യങ്ങള്‍, ഇക്വിറ്റിയിലും ഡെറ്റ് ഫണ്ടുകളിലും നിക്ഷേപിക്കുന്നതിലൂടെ ദീര്‍ഘ കാല ലക്ഷ്യങ്ങള്‍ നേടാനുള്ള സൗകര്യം ഇവയെല്ലാം നല്‍കുന്നതാണ് യുലിപ്പുകള്‍.

നിക്ഷേപം

എന്നാല്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വൈവിധ്യമാര്‍ന്ന ഓഹരികളിലും കടപ്പത്രങ്ങളിലും മറ്റ് സാമ്പത്തിക ഉപകരണങ്ങളിലും നിക്ഷേപിക്കാനായി ഒരുകൂട്ടം ആളുകളില്‍ നിന്നും പണം സമാഹരിക്കുന്ന സാമ്പത്തിക ഇടനിലക്കാരാണ്. ഇക്വിറ്റികളായും ബോണ്ടുകളായും മണി മാര്‍ക്കറ്റ് ഉപകരണങ്ങളായും മറ്റു സെക്യൂരിറ്റികളായും ഈ പണം നിക്ഷേപിക്കപ്പെടുന്നു. നിക്ഷേപകര്‍ക്ക് അവര്‍ നിക്ഷേപിച്ച തുകയ്ക്ക് തുല്യമായ യൂണിറ്റുകള്‍ നല്‍കുന്നു. മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ് ഐ പി. ഇതിലൂടെ നിക്ഷേപകര്‍ക്ക് നിശ്ചിത തുക വീതം കൃത്യമായ ഇടവേളകളില്‍ നിക്ഷേപിക്കാം.

താരതമ്യ പഠനം

യുലിപ് പദ്ധതിയില്‍ നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപത്തിനൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നു. അതായത്, ഇന്‍വെസ്റ്റ്മെന്റും ഇന്‍ഷുറന്‍സും ഒന്നിച്ച് നടത്താന്‍ സാധിക്കുന്ന ഒരു മാര്‍ഗമാണ് ഇത്. എന്നാല്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപത്തിനു മാത്രം പ്രാധാന്യം നല്‍കുന്നു.

യുലിപ്പുകളുടെ ലോക്ക് ഇന്‍ പിരീഡ് 5 വര്‍ഷമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമേ യുലിപ്പില്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ സാധിക്കൂ. ആദ്യത്തെ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ യുലിപ് സറണ്ടര്‍ ചെയ്താല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാവില്ല. എന്നാല്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപം കുറേ കൂടി ലളിതമാണ്. ഫണ്ടിന്റെ സ്വഭാവമനുസരിച്ച് തുക ഇവിടെ ആവശ്യാനുസരണം പിന്‍വലിക്കാം. ഓപ്പണ്‍ എന്റഡ് മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്ക് കാലാവധി ബാധകമല്ല.

യുലിപ്പുകളില്‍ എവിടെ നിക്ഷേപം നടത്തണമെന്ന് നിക്ഷേപകന് തീരുമാനിക്കാം. അതായത്, പോര്‍ട്ഫോളിയോ മാറാനുള്ള സ്വാതന്ത്ര്യം നിക്ഷേപകന് ലഭിക്കുന്നു. ഇതിന് നികുതി ഈടാക്കില്ല. എന്നാല്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന സ്‌കീമുകളിലേക്ക് മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കൂ. ഒരേ ഫണ്ട് ഹൗസിന്റെ സ്‌കീമുകള്‍ക്കിടയില്‍ സ്വിച്ച് ചെയ്യുന്നതിന് മ്യൂച്ചല്‍ ഫണ്ടുകളില്‍ അനുവാദമുണ്ട്. എന്നാല്‍ ഇതില്‍ നിന്നും ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതി നല്‍ണം.

യുലിപ്പില്‍ നിക്ഷേപിക്കുമ്പോഴും മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോഴും നിശ്ചിത തുക ചാര്‍ജായി ഈടാക്കാറുണ്ട്. യുലിപ്പില്‍ മൊര്‍ട്ടാലിറ്റി ചാര്‍ജുകള്‍, പ്രീമിയം അലോക്കേഷന്‍ ചാര്‍ജുകള്‍, ഫണ്ട് മാനേജ്മെന്റ് ചാര്‍ജുകള്‍, അഡ്മിനിസ്ട്രേഷന്‍ ചാര്‍ജുകള്‍ എന്നിങ്ങനെ വിവിധ ചാര്‍ജുകള്‍ ഈടാക്കുന്നു. എന്നാല്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ എന്‍ട്രി ലോഡ നിലവില്‍ ഈടാക്കുന്നില്ല. എന്നാല്‍ എക്സ്പന്‍സ് റേഷ്യോ, എക്സിറ്റ് ലോഡ് എന്നീ ചാര്‍ജുകള്‍ ഈടാക്കുന്നു.

ഇ എല്‍ എസ് എസ്

ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്ന ഒരു തരം മ്യൂച്ചല്‍ ഫണ്ട് പദ്ധതിയാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീം പദ്ധതി (ഇ എല്‍ എസ് എസ്). 1961 ലെ ആദായ നികുതി നിയമത്തിനു കീഴില്‍, ഈ സ്‌കീമിലൂടെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി ഇളവു ലഭിക്കുന്നു. യുലിപ്പിനെ അപേക്ഷിച്ച് ഇ എല്‍ എസ് എസുകളില്‍ ലോക്ക് ഇന്‍ പിരീഡ് 3 വര്‍ഷമാണ്.

യുലിപ്പില്‍ നിന്നു ലഭിക്കുന്ന വരുമാനം നമ്മുടെ നിക്ഷേപത്തെ ആശ്രയിച്ചിരിക്കും. എന്നാല്‍ ഇ എല്‍ എസ് എസ് വിപണിയുമായി ലിങ്ക്ഡ് ആണ്. റിസ്‌ക് കൂടുതലായതിനാല്‍ ഇവിടെ നേട്ടവും കൂടുതലുണ്ടാവുക സ്വാഭാവികം. യുലിപ്പില്‍ നിക്ഷേപിക്കുന്ന തുക ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമാണ്. എന്നാല്‍ ഇതില്‍ നിന്നുള്ള ലാഭത്തിന് നികുതി ഈടാക്കുന്നുണ്ട്. ഇ എല്‍ എസ് എസില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ഒരു ലക്ഷത്തിനു മുകളില്‍ നേട്ടമുണ്ടായാല്‍ 10% നികുതിയായി നല്‍കേണ്ടി വരും. യുലിപ്പില്‍ മോര്‍ട്ടാലിറ്റി ചാര്‍ജുകള്‍, പ്രീമിയം അലോക്കേഷന്‍ ചാര്‍ജുകള്‍, അഡ്മിനിസ്ട്രേഷന്‍ ചാര്‍ജുകള്‍ എന്നിവ വിവിധ ചാര്‍ജുകളായി ഈടാക്കുന്നു.