17 Jan 2026 12:27 PM IST
Warren Buffett on Investments : കമ്പനികളുടെ ബാലൻസ് ഷീറ്റ് നോക്കുന്നത് വെറുതെയാണോ? കാരണം വ്യക്തമാക്കി വാറൻ ബഫറ്റ്
MyFin Desk
Summary
നിക്ഷേപം നടത്തും മുമ്പ് ഒരു കമ്പനിയുടെ 8 -10 വർഷ കാലയളവിലെ ബാലൻസ് ഷീറ്റ് പരിശോധിക്കുമെന്ന് ആഗോള നിക്ഷേപകൻ വാറൻ ബഫറ്റ്. കാരണം ഇതാണ്
ഒരു ഓഹരിയിൽ നിക്ഷേപിക്കുന്നതിന് മുമ്പ് താൻ ആദ്യം നോക്കുക ഒരു കമ്പനിയുടെ ബാലൻസ് ഷീറ്റാണെന്ന് വാറൻ ബഫറ്റ് . 2025 ലെ ബെർക്ക്‌ഷെയർ ഹാത്ത്‌വേ ഓഹരി ഉടമകളുടെ വാർഷിക യോഗത്തിൽ വാറൻ ബഫറ്റ് വിശദീകരിച്ച കാര്യങ്ങൾ വീണ്ടും ചർച്ചയാകുകയാണ്.
എന്തുകൊണ്ടാണ് ബഫറ്റ് കമ്പനികളുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മൻ്റിനേക്കാൾ കൂടുതൽ പ്രാധാന്യം ബാലൻസ് ഷീറ്റിന് നൽകുന്നത്? ഒരു കമ്പനിയുടെ വരുമാനവും ചെലവും പരിശോധിക്കുന്നതിന് മുമ്പ്, എട്ട് - പത്ത് വർഷ കാലയളവിലെ ബാലൻസ് ഷീറ്റുകൾ നോക്കുമെന്നാണ് ബഫറ്റ് പറയുന്നത്. ഒരു ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻ്റുകളേക്കാൾ ആധികാരികത ബാലൻസ് ഷീറ്റിനുണ്ടാകുമെന്നാണ് ബഫറ്റിൻ്റെ വിശദീകരണം.
ഓഡിറ്റർമാർ പറയാത്തതും അറിയാം
കണക്കുകൾ എന്താണ് യഥാർഥത്തിൽ കമ്പനിയെക്കുറിച്ച് പറയുന്നതെന്നും എന്താണ് കമ്പനികൾ പറയാത്തതെന്നും അറിയാനുള്ള ഏറ്റവും നല്ല മാർഗം ബാലൻസ് ഷീറ്റ് പരിശോധിക്കുക എന്നതാണെന്ന് ബഫറ്റ് പറയുന്നു. ഓഡിറ്റർമാർ പറയാൻ ആഗ്രഹിക്കാത്തതും കമ്പനിയുടെ അക്കൗണ്ടുകളിൽ നിന്ന് മനസിലാക്കാം. കമ്പനികളുടെ വരുമാനം കുറയുന്നതും അപായ മണി മുഴങ്ങുന്നത് വളരെ നേരത്തെ തിരിച്ചറിയാനും ബാലൻസ് ഷീറ്റ് സഹായിക്കും
പഠിക്കാം & സമ്പാദിക്കാം
Home
