image

14 Jun 2022 10:14 AM IST

Business

എംഎസ്എംഇ ഉല്‍പ്പന്നങ്ങളുടെ വ്യാപാര മേള 16 മുതല്‍ കൊച്ചിയില്‍

MyFin Desk

എംഎസ്എംഇ ഉല്‍പ്പന്നങ്ങളുടെ വ്യാപാര മേള  16 മുതല്‍ കൊച്ചിയില്‍
X

Summary

കൊച്ചി: മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്നുള്ള (എംഎസ്എംഇ) വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ ദേശീയ വിപണി ലക്ഷ്യമിട്ട് ജൂണ്‍ 16 മുതല്‍ 18 വരെ ബിസിനസ്-ടു-ബിസിനസ് മീറ്റ്-വ്യാപാര്‍ 2022 സംഘടിപ്പിക്കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 300-ലധികം എംഎസ്എംഇകളുടെ പ്രൊമോട്ടര്‍മാരും രാജ്യത്തുടനീളമുള്ള 500-ഓളം ബയര്‍മാരും 10,000 ബിസിനസ് മീറ്റുകളില്‍ ഏര്‍പ്പെടുമെന്ന്  വ്യവസായ-വാണിജ്യ വകുപ്പ് അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ത്രിദിന പരിപാടി നിയമം, വ്യവസായം, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളമുള്ള വ്യവസായ […]


കൊച്ചി: മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്നുള്ള (എംഎസ്എംഇ) വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ ദേശീയ വിപണി ലക്ഷ്യമിട്ട് ജൂണ്‍ 16 മുതല്‍ 18 വരെ ബിസിനസ്-ടു-ബിസിനസ് മീറ്റ്-വ്യാപാര്‍ 2022 സംഘടിപ്പിക്കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 300-ലധികം എംഎസ്എംഇകളുടെ പ്രൊമോട്ടര്‍മാരും രാജ്യത്തുടനീളമുള്ള 500-ഓളം ബയര്‍മാരും 10,000 ബിസിനസ് മീറ്റുകളില്‍ ഏര്‍പ്പെടുമെന്ന് വ്യവസായ-വാണിജ്യ വകുപ്പ് അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ത്രിദിന പരിപാടി നിയമം, വ്യവസായം, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
രാജ്യത്തുടനീളമുള്ള വ്യവസായ സംരംഭകര്‍ക്ക് അവരുടെ കഴിവും നൈപുണ്യവും പ്രകടിപ്പിക്കാന്‍ ഇത് അവസരമൊരുക്കുമെന്ന് വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഉല്‍പന്നങ്ങള്‍ കേരളത്തിന്റെ വ്യാവസായിക, സംരംഭക പാരമ്പര്യം, കരകൗശല നൈപുണ്യം, സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള മത്സരക്ഷമത എന്നിവ പ്രതിഫലിപ്പിക്കുമെന്ന് വകുപ്പ് അറിയിച്ചു. അഖിലേന്ത്യാ വ്യാപാര-വാണിജ്യ സംഘടനകളുടെ പ്രതിനിധികള്‍, ബിസിനസ് കണ്‍സോര്‍ഷ്യങ്ങള്‍, കയറ്റുമതിക്കാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ േവ്യാപാര്‍ 2022 ല്‍ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഉദ്ഘാടന ചടങ്ങില്‍ കൊച്ചി മേയര്‍ എം അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും, വ്യവസായ വകുപ്പും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ സുമന്‍ ബില്ല മുഖ്യപ്രഭാഷണം നടത്തും.
ഭക്ഷ്യ സംസ്‌കരണം (ഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങള്‍), കൈത്തറി, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ (ഫാഷന്‍ ഡിസൈന്‍, ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍), റബ്ബര്‍, കയര്‍ ഉല്‍പന്നങ്ങള്‍, ആയുര്‍വേദം, ഹെര്‍ബല്‍ (സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ന്യൂട്രാസ്യൂട്ടിക്കല്‍സും); ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കൈത്തറി തുണിത്തരങ്ങള്‍, മുളയുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് വ്യവസായ മേളയുടെ പ്രധാന ആകര്‍ഷണങ്ങള്‍. വ്യവസായങ്ങളെ അവരുടെ വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നതിനും നിക്ഷേപകരുടെ താല്‍പര്യം വര്‍ധിപ്പിക്കുന്നതിനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ എംഎസ്എംഇകളുടെ പങ്ക് ഉയര്‍ത്തിക്കാട്ടുന്നതിനും ഈ വ്യാപാര മേള പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.