15 Jun 2022 5:44 AM IST
Summary
കൊവിഡ്-19 മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ നൽകിയ 446.83 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതിനായി കൊച്ചിൻ പോർട്ട് അതോറിറ്റിക്ക് കേന്ദ്ര മന്ത്രിസഭ മൂന്ന് വർഷത്തെ (2020-23) മൊറട്ടോറിയം നൽകി. 2018-19 മുതൽ 10 തവണകളായി തുക തിരിച്ചടയ്ക്കേണ്ടതായിരുന്നു. എന്നിരുന്നാലും, കൊച്ചിൻ പോർട്ട് അതോറിറ്റിക്ക് 2018-19, 2019-20 വർഷങ്ങളിലെ തവണകൾ മാത്രമേ അടക്കാൻ കഴിഞ്ഞുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് കൊച്ചിൻ പോർട്ട് അതോറിറ്റിക്ക് മൂന്ന് വർഷത്തെ മൊറട്ടോറിയം അനുവദിച്ചത്. […]
കൊവിഡ്-19 മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ നൽകിയ 446.83 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതിനായി കൊച്ചിൻ പോർട്ട് അതോറിറ്റിക്ക് കേന്ദ്ര മന്ത്രിസഭ മൂന്ന് വർഷത്തെ (2020-23) മൊറട്ടോറിയം നൽകി. 2018-19 മുതൽ 10 തവണകളായി തുക തിരിച്ചടയ്ക്കേണ്ടതായിരുന്നു. എന്നിരുന്നാലും, കൊച്ചിൻ പോർട്ട് അതോറിറ്റിക്ക് 2018-19, 2019-20 വർഷങ്ങളിലെ തവണകൾ മാത്രമേ അടക്കാൻ കഴിഞ്ഞുള്ളൂ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് കൊച്ചിൻ പോർട്ട് അതോറിറ്റിക്ക് മൂന്ന് വർഷത്തെ മൊറട്ടോറിയം അനുവദിച്ചത്. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പോർട്ടിന് 446.83 കോടി രൂപ വായ്പ നൽകിയത്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം 2020-21, 2021-22 തവണകൾ അടയ്ക്കാൻ കഴിഞ്ഞില്ല.
1936-37 മുതൽ 1994-95 വരെയുള്ള കാലയളവിൽ വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി കൊച്ചി തുറമുഖം എടുത്ത ഗവൺമെൻറ് വായ്പകളുടെ പിഴപ്പലിശ എഴുതിത്തള്ളാനുള്ള നിർദ്ദേശത്തിന് 2016 ഓഗസ്റ്റ് 24-ന് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
