image

25 Aug 2022 11:40 AM IST

Business

ഓണം ബംബറിന് റിക്കോർഡ് വിൽപ്പന, ഭാഗ്യാ‍ന്വേഷികൾ കൂടുതൽ പാലക്കാട്ട്

MyFin Bureau

ഓണം ബംബറിന് റിക്കോർഡ് വിൽപ്പന, ഭാഗ്യാ‍ന്വേഷികൾ കൂടുതൽ പാലക്കാട്ട്
X

Summary

തിരുവനന്തപുരം: സംസ്ഥാനത്തു ലോട്ടറി വിപണികൾ വീണ്ടും സജീവമാകുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളായി ലോട്ടറി വിപണി തളർച്ചയിലായിരുന്നു. എന്നാൽ ഓണം  ബമ്പറിന്റെ പ്രഖ്യാപനം വന്നതോടെ വീണ്ടും ലോട്ടറി ടിക്കറ്റുകൾക്ക് പ്രീയമേറി. ഇത്തവണ അഞ്ഞൂറ് രൂപ ടിക്കറ്റിനു സമ്മാനമായി ഇരുപത്തിയഞ്ചു കോടി രൂപയാണ് ലഭിക്കാൻ പോകുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഈ റെക്കോർഡ് സമ്മാന‍ത്തുകയ്ക്കായി ഭാഗ്യാ‍ന്വേഷികൾ കൂടുതലും പാലക്കാട്ട്, തൃശൂർ,  എറണാകുളം ജില്ലകളിലാണുള്ളത്. വിൽപന തുടങ്ങി 25 ദിവസത്തിനിടെ 17.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഈ  ജില്ലകളിലാണ്  ഏറ്റവും […]


തിരുവനന്തപുരം: സംസ്ഥാനത്തു ലോട്ടറി വിപണികൾ വീണ്ടും സജീവമാകുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളായി ലോട്ടറി വിപണി തളർച്ചയിലായിരുന്നു. എന്നാൽ ഓണം ബമ്പറിന്റെ പ്രഖ്യാപനം വന്നതോടെ വീണ്ടും ലോട്ടറി ടിക്കറ്റുകൾക്ക് പ്രീയമേറി.

ഇത്തവണ അഞ്ഞൂറ് രൂപ ടിക്കറ്റിനു സമ്മാനമായി ഇരുപത്തിയഞ്ചു കോടി രൂപയാണ് ലഭിക്കാൻ പോകുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഈ റെക്കോർഡ് സമ്മാന‍ത്തുകയ്ക്കായി ഭാഗ്യാ‍ന്വേഷികൾ കൂടുതലും പാലക്കാട്ട്, തൃശൂർ, എറണാകുളം ജില്ലകളിലാണുള്ളത്. വിൽപന തുടങ്ങി 25 ദിവസത്തിനിടെ 17.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഈ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയത്. 500 രൂപയാണ് ടിക്കറ്റ് വില. 30 ലക്ഷം ടിക്കറ്റുകളാണ് ഇതു വരെ അച്ചടിച്ചത്. വിൽപന വർദ്ധിച്ചതോടെ കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കേണ്ട അവസ്ഥയിലാണ് ഭാഗ്യക്കുറി വകുപ്പ്.

കഴിഞ്ഞ വർഷം ഓണം ബംപർ ടിക്കറ്റ് വിൽപന തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ 10 ലക്ഷം മാത്രമാണ് വിറ്റത്. അന്ന് വില 300 രൂപയായിരുന്നു. നറുക്കെടുപ്പിന്റെ അവസാന നാളുകളിലാണ് ബംപർ ടിക്കറ്റുകളുടെ വിൽ‍പന പൊതുവേ വർദ്ധിക്കാറുള്ളത്. ഇത്തവണ, ആദ്യ ആഴ്ചകളിൽ തന്നെ വിൽപന സജീവമായി. 90 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 40 കോടി രൂപയാണ് വരുമാനമായി സർക്കാർ ലക്ഷ്യമിടുന്നത്.

കേരള ധനകാര്യ മന്ത്രി ബാലഗോപാലാണ് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് ഇതിന്റെ പ്രഖ്യാപനം നടത്തിയത്. രണ്ടാം സമ്മാനം അഞ്ചു കോടി രൂപയും മൂന്നാം സമ്മാനം ഒരു കോടി രൂപയുമാണ്. കോവിഡ് ലോക്ക്ഡൌൺ ലോട്ടറി വിൽപ്പനക്കാരെ സാരമായി ബാധിച്ചിരുന്നു. എന്നാൽ ഓണം ബമ്പർ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ഇവർ വീണ്ടും രംഗത്തിറങ്ങി. ഒരു ടിക്കറ്റ് വിൽക്കുമ്പോൾ തൊണ്ണൂറ്റി ആറു രൂപയാണ് ഇവർക്കു ലഭിക്കുന്നത്. മൂവായിരത്തി അഞ്ഞൂറു രൂപ വരെ വരുമാനം കിട്ടിയ ദിവസങ്ങൾ ഉണ്ടായിരുന്നുവെന്ന് തിരുവനന്തപുരത്തെ വിനായക ലോട്ടറി ഏജൻറ് പറഞ്ഞു. ഒരു സീരിസിൽ അഞ്ചു ടിക്കറ്റ്കളാണ് ഉള്ളത്. പത്തു സീരിസുകളിലാണ് ടിക്കറ്റുകൾ ലഭിക്കുന്നത്. ടിക്കറ്റുകൾ സ്കാൻ ചെയ്ത് ഉറപ്പ് വരുത്താനുള്ള സംവിധാനം ഇക്കുറി ഒരുക്കിയിട്ടുണ്ട്. ഇതിനു വോണ്ടി 5 ബാർകോഡുകൾ ടിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭാഗ്യകുറി എന്ന പേര് പോലെ ഭാഗ്യ നമ്പർ, സ്ഥലം, വ്യക്തി എന്നിവ നോക്കി ഭാഗ്യാന്വേഷികൾ ടിക്കറ്റ് എടുക്കാറുണ്ടെന്ന് വിനായക ലോട്ടറീസിലെ സാബു പറഞ്ഞു. “ഇടക്ക് ഓണം ബമ്പറിന് ക്ഷാമം വരെ ഉണ്ടായി. അത് ഉടനെ തന്നെ സർക്കാർ പരിഹരിക്കുകയും ചെയ്തു. ദിവസനെ നറുക്കെടുപ്പ് നടത്തുന്ന ടിക്കറ്റുകൾ ധാരാളമാണ്. അതിൽ കാരുണ്യ ടിക്കറ്റിനാണ് കൂടുതൽ ഡിമാൻറ്. സർക്കാർ ഖജനാവിലേക്ക് നേരിട്ട് തുക നൽകുന്ന മാർഗ്ഗം കൂടിയാണ് ലോട്ടറി. സമ്മാനം ലഭിച്ച തുകയിൽ നിന്നും സർക്കാർ നിശ്ചയിച്ച ടാക്സും, ഏജന്റ്നു ലഭിക്കേണ്ട കമ്മീഷനും കഴിഞ്ഞു ബാക്കി ലോട്ടറി അടിച്ച വ്യക്തിക്ക് നൽകുന്നു. അംഗപരിമിതർ ആണ് കൂടുതലും ഇത് തൊഴിലായി സ്വീകരിച്ചിരിക്കുന്നത്.ഭാരിച്ച പണികൾ ചെയ്യാൻ സാധിക്കാത്ത അവർക്ക് കുടുബം പുലർത്താൻ ഏറെ സഹായകമാണ് ലോട്ടറി വിൽപ്പന. അതിനാൽ തന്നെ വിപണി സജീവമായത് ലോട്ടറി വിൽപ്പനക്കാർക്ക് പുതിയ പ്രതീക്ഷകൾ നൽകിയിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.