image

26 Aug 2022 9:31 AM IST

Business

'കൊച്ചി വണ്‍' കാര്‍ഡില്‍ ആനുകൂല്യങ്ങളുമായി ആക്സിസ് ബാങ്ക്

MyFin Bureau

കൊച്ചി വണ്‍ കാര്‍ഡില്‍ ആനുകൂല്യങ്ങളുമായി ആക്സിസ് ബാങ്ക്
X

Summary

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖല ബാങ്കായ ആക്സിസ് ബാങ്ക് ഓണത്തോടനുബന്ധിച്ച് കൊച്ചി വണ്‍ കാര്‍ഡില്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ആമസോണ്‍ പേയുമായി സഹകരിച്ച് റീചാര്‍ജുകള്‍, ബില്‍ അടക്കല്‍, യൂട്ടിലിറ്റി പെയ്മെന്‍റുകള്‍ തുടങ്ങിയവയ്ക്ക്  ആനുകൂല്യങ്ങള്‍  നൽകുന്നു. ഇതിനു പുറമെ ആക്സിസ് ബാങ്കിന്‍റെ ഡൈനിങ് ഡിലൈറ്റ് ആനുകൂല്യങ്ങള്‍ കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. ഇതിലൂടെ ഭക്ഷണ, പാനീയ ബില്ലുകളില്‍ ഇളവുകള്‍ നേടാം.  ലുലു മാള്‍ ഉൾപ്പെടെ മുപ്പതിലേറെ സ്ഥാപനങ്ങളില്‍  കാര്‍ഡ് ഉടമകള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ലഭിക്കും.  മെട്രോ യാത്രക്കാര്‍ക്കിടയില്‍ […]


കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖല ബാങ്കായ ആക്സിസ് ബാങ്ക് ഓണത്തോടനുബന്ധിച്ച് കൊച്ചി വണ്‍ കാര്‍ഡില്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ആമസോണ്‍ പേയുമായി സഹകരിച്ച് റീചാര്‍ജുകള്‍, ബില്‍ അടക്കല്‍, യൂട്ടിലിറ്റി പെയ്മെന്‍റുകള്‍ തുടങ്ങിയവയ്ക്ക് ആനുകൂല്യങ്ങള്‍ നൽകുന്നു.

ഇതിനു പുറമെ ആക്സിസ് ബാങ്കിന്‍റെ ഡൈനിങ് ഡിലൈറ്റ് ആനുകൂല്യങ്ങള്‍ കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. ഇതിലൂടെ ഭക്ഷണ, പാനീയ ബില്ലുകളില്‍ ഇളവുകള്‍ നേടാം.

ലുലു മാള്‍ ഉൾപ്പെടെ മുപ്പതിലേറെ സ്ഥാപനങ്ങളില്‍ കാര്‍ഡ് ഉടമകള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ലഭിക്കും. മെട്രോ യാത്രക്കാര്‍ക്കിടയില്‍ കാര്‍ഡ് കൂടുതല്‍ പ്രചരിപ്പിക്കാന്‍ കെഎംആര്‍എലുമായി ചേര്‍ന്ന് പ്രചാരണ പരിപാടികള്‍ നടത്താനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. മെട്രോ യാത്രക്കൂലിയിൽ ഇളവുകള്‍ ലഭിക്കും. കാര്‍ഡ് ഉടമകള്‍ക്ക് ലോഞ്ച് പ്രവേശനവും ബസ് ടിക്കറ്റ് ഇളവും ലഭിക്കും.