image

2 Sept 2022 11:36 AM IST

Business

കെഎസ്എഫ്ഇ നിക്ഷേപ പലിശ വര്‍ധിപ്പിച്ചു

MyFin Bureau

കെഎസ്എഫ്ഇ നിക്ഷേപ പലിശ വര്‍ധിപ്പിച്ചു
X

Summary

ഓണസമ്മാനമായി സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് കെഎസ്എഫ്ഇ. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് 7 ശതമാനം പലിശ ലഭിക്കുന്നതാണ്. മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിഭിന്നമായി 56 വയസ്സ് കഴിഞ്ഞവരെ മുതിര്‍ന്ന പൗരന്മാരായി  കെഎസ്എഫ്ഇ കണക്കാക്കുന്നുണ്ട്. സാധാരണ സ്ഥിരനിക്ഷേപ പലിശ പ്രതിവര്‍ഷം 6.5 ശതമാനമാണ്. ഇതോടൊപ്പം തന്നെ ചിട്ടി വിളിച്ചെടുത്ത തുക കമ്പനിയില്‍ നിക്ഷേപിക്കുന്നതിന് നല്‍കുന്ന പലിശ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്. ചിട്ടിത്തുകയില്‍ നിന്നും ഭാവി ബാധ്യതയ്ക്കുള്ള തുക കമ്പനിയില്‍ നിക്ഷേപിക്കുന്നതിന് 7.5 ശതമാനം പലിശ പ്രതിവര്‍ഷം […]


ഓണസമ്മാനമായി സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് കെഎസ്എഫ്ഇ. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് 7 ശതമാനം പലിശ ലഭിക്കുന്നതാണ്. മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിഭിന്നമായി 56 വയസ്സ് കഴിഞ്ഞവരെ മുതിര്‍ന്ന പൗരന്മാരായി കെഎസ്എഫ്ഇ കണക്കാക്കുന്നുണ്ട്. സാധാരണ സ്ഥിരനിക്ഷേപ പലിശ പ്രതിവര്‍ഷം 6.5 ശതമാനമാണ്.
ഇതോടൊപ്പം തന്നെ ചിട്ടി വിളിച്ചെടുത്ത തുക കമ്പനിയില്‍ നിക്ഷേപിക്കുന്നതിന് നല്‍കുന്ന പലിശ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്. ചിട്ടിത്തുകയില്‍ നിന്നും ഭാവി ബാധ്യതയ്ക്കുള്ള തുക കമ്പനിയില്‍ നിക്ഷേപിക്കുന്നതിന് 7.5 ശതമാനം പലിശ പ്രതിവര്‍ഷം ലഭിക്കുന്നതാണ്. ചിട്ടിത്തുക പൂര്‍ണ്ണമായും കമ്പനിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ പ്രതിവര്‍ഷം 7 ശതമാനം പലിശ ലഭിക്കുന്നതാണ്.