കേരള സ്റ്റാര്‍ട്ടപ്പ് മിഷനിൽ സിഒഒ,പ്രൊജക്ട് ഡയറക്ടർ ഉൾപ്പെടെ വിവിധ ഒഴിവുകൾ | Myfin Global Finance Media Pvt. Ltd.
Monday, October 3, 2022
  • Loading stock data...
HomeKerala Businessകേരള സ്റ്റാര്‍ട്ടപ്പ് മിഷനിൽ സിഒഒ,പ്രൊജക്ട് ഡയറക്ടർ ഉൾപ്പെടെ വിവിധ ഒഴിവുകൾ

കേരള സ്റ്റാര്‍ട്ടപ്പ് മിഷനിൽ സിഒഒ,പ്രൊജക്ട് ഡയറക്ടർ ഉൾപ്പെടെ വിവിധ ഒഴിവുകൾ

 സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലേക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, പ്രൊജക്ട് ഡയറക്ടര്‍ എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
 
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ടെക്നോളജി, ഇനോവേഷന്‍ എന്നീ മേഖലകളില്‍ എട്ട് വര്‍ഷത്തെ പരിചയമുള്ള 50വയസ്സില്‍ കുറയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാകും നിയമനം.
ഇവയ്ക്ക് പുറമെ ജൂനിയര്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, എക്സിക്യൂട്ടീവ് അസിസ്റ്റന്‍റ് ടു സിഇഒ, അസി. മാനേജര്‍, പ്രൊജക്ട് അസിസ്റ്റന്‍റ് എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
താത്പര്യമുള്ളവര്‍ക്ക് https://startupmission.kerala.gov.in/career എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!