image

21 Sep 2022 6:00 AM GMT

Business

പോപ്പീസ് ബേബി കെയര്‍ ഡയപ്പര്‍ പുറത്തിറക്കുന്നു

MyFin Bureau

പോപ്പീസ് ബേബി കെയര്‍ ഡയപ്പര്‍ പുറത്തിറക്കുന്നു
X

Summary

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ബേബി കെയര്‍ ഉത്പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ ഡയപ്പര്‍' പുറത്തിറക്കുന്നു. മലേഷ്യന്‍ കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് ഡയപ്പര്‍ വിപണിയിലെത്തിക്കുന്നത്. കമ്പനിയുടെ 50 ാം ഷോറൂം തിരൂരില്‍ ഇന്ന് തുറന്നു. ഈ മാസം 23 ന് കൊച്ചി ലെ മെറിഡിയനില്‍ ഡയപ്പര്‍ ഉത്പന്ന ശ്രേണി പുറത്തിറക്കും. പോപ്പീസ് ഡയപ്പറുകള്‍ ഓര്‍ഗാനിക് സ്വഭാവത്തിലുള്ളവയാണെന്നും, ഒരു പേപ്പര്‍ അധിഷ്ഠിത ഉല്പന്നമായിരിക്കുമിതെന്നും കമ്പനി വ്യക്തമാക്കി. ഡയപ്പര്‍ ഉത്പാദന സാങ്കേതിക വിദ്യയില്‍ അഞ്ച് പേറ്റന്റുകളാണ്‌ പോപ്പീസിനുള്ളത്.  പോപ്പീസ് ബേബി […]


കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ബേബി കെയര്‍ ഉത്പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ ഡയപ്പര്‍' പുറത്തിറക്കുന്നു. മലേഷ്യന്‍ കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് ഡയപ്പര്‍ വിപണിയിലെത്തിക്കുന്നത്. കമ്പനിയുടെ 50 ാം ഷോറൂം തിരൂരില്‍ ഇന്ന് തുറന്നു.
ഈ മാസം 23 ന് കൊച്ചി ലെ മെറിഡിയനില്‍ ഡയപ്പര്‍ ഉത്പന്ന ശ്രേണി പുറത്തിറക്കും. പോപ്പീസ് ഡയപ്പറുകള്‍ ഓര്‍ഗാനിക് സ്വഭാവത്തിലുള്ളവയാണെന്നും, ഒരു പേപ്പര്‍ അധിഷ്ഠിത ഉല്പന്നമായിരിക്കുമിതെന്നും കമ്പനി വ്യക്തമാക്കി. ഡയപ്പര്‍ ഉത്പാദന സാങ്കേതിക വിദ്യയില്‍ അഞ്ച് പേറ്റന്റുകളാണ്‌ പോപ്പീസിനുള്ളത്. പോപ്പീസ് ബേബി കെയറിന്റെ സുസജ്ജമായ ഡയപ്പര്‍ നിര്‍മ്മാണ ഫാക്ടറി സജ്ജമാവുകയാണ്. കമ്പനിയുടെ ദക്ഷിണേ ഇന്ത്യയിലെ ആദ്യ ഡയപ്പര്‍ നിര്‍മാണ യൂണിറ്റായിരിക്കും ഇത്.
2019 ലാണ് പോപ്പീസ് ബേബി കെയര്‍ ആദ്യ ബ്രാന്‍ഡഡ് റീട്ടെയില്‍ ഔട്ട്ലെറ്റ് കൊച്ചിയില്‍ തുറന്നത്. നിലവില്‍ ഔട്ട്ലെറ്റുകളുടെ എണ്ണം 50 ആയി ഉയര്‍ന്നു.
2023 ഫെബ്രുവരിക്കുള്ളില്‍ 100 ഔട്ട്ലെറ്റുകള്‍ ആരംഭിക്കാനാണ് ലക്ഷ്യം. 2025 നുള്ളില്‍ ഔട്ട്ലെറ്റുകളുടെ എണ്ണം 500ല്‍ എത്തിക്കും. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറക്കുമെന്നും തമിഴ്നാട്ടിലെ ആദ്യ ഷോറും ചെന്നൈ മറീന മാളില്‍ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കുമെന്‌നും കമ്പനി അറിയിച്ചു. കര്‍ണാടകയില്‍ നിലവില്‍ 3 ഷോറൂമുകളാണുള്ളത്.
യുകെയിലെ ഓക്സ്ഫോഡില്‍ കമ്പനി ഓഫീസ് തുറന്നിട്ടുണ്ട് . 3 ഷോറൂമുകള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. യുഎസ് അടക്കമുള്ള രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും 2025 ല്‍ ഐപിഒക്കും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പോപ്പീസ് ബേബി കെയര്‍ മാനേജിങ് ഡയറക്ടര്‍ ഷാജു തോമസ്, എഫ്എംസിജി ബിസിനസ് ഹെഡ് രവി എന്‍ മേനോന്‍, എജിഎം നിധീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.