image

29 Oct 2022 4:38 AM IST

Business

ഫർണിച്ചർ, ഹോം ഡെകോർ വിസ്മയങ്ങളുമായി സ്റ്റോറീസ് ഇനി കണ്ണൂരിലും

MyFin Desk

ഫർണിച്ചർ, ഹോം ഡെകോർ വിസ്മയങ്ങളുമായി സ്റ്റോറീസ് ഇനി കണ്ണൂരിലും
X

Summary

കണ്ണൂർ: ഉപയോക്താക്കൾക്കു വിലയ്ക്കൊത്ത മൂല്യം ഉറപ്പു നൽകി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ്‌ സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്‌റ്റോറീസ് ഇനി കണ്ണൂരിലും. വ്യത്യസ്ത തുറകളിൽ വിജയം കൈവരിച്ചു മാതൃകയായ മൂന്നു വനിതകൾ ചേർന്നു ഷോറൂമിന്‍റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ക്ലാസിക്ക് സ്പോർട്സ് ഗുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ലിസ മായൻ, കനാറ്റെ ഒറിജനൽസ് ഉടമ ഷൈൻ ബെനവൻ, ഇന്നർവീൽ ക്ലബ് പ്രസിഡന്‍റ് വന്ദന ദീപേഷ് എന്നിവർ സംയുക്തമായാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. ഫർണിച്ചർ, ഫർണിഷിങ്, ഡെക്കോർ, ഹോംവെയർ തുടങ്ങിയവയുടെ […]


കണ്ണൂർ: ഉപയോക്താക്കൾക്കു വിലയ്ക്കൊത്ത മൂല്യം ഉറപ്പു നൽകി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ്‌ സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്‌റ്റോറീസ് ഇനി കണ്ണൂരിലും.

വ്യത്യസ്ത തുറകളിൽ വിജയം കൈവരിച്ചു മാതൃകയായ മൂന്നു വനിതകൾ ചേർന്നു ഷോറൂമിന്‍റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ക്ലാസിക്ക് സ്പോർട്സ് ഗുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ലിസ മായൻ, കനാറ്റെ ഒറിജനൽസ് ഉടമ ഷൈൻ ബെനവൻ, ഇന്നർവീൽ ക്ലബ് പ്രസിഡന്‍റ് വന്ദന ദീപേഷ് എന്നിവർ സംയുക്തമായാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.

ഫർണിച്ചർ, ഫർണിഷിങ്, ഡെക്കോർ, ഹോംവെയർ തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശേഖരവുമായി പൊടിക്കുണ്ടില്‍ 28,000 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ പ്രവർത്തനമാരംഭിച്ച ഷോറൂമിൽ ഉപയോക്താക്കളുടെ ആവശ്യാനുസരണം കസ്റ്റമൈസ്ഡ് ഫര്‍ണീച്ചറുകള്‍ക്കായി പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്.

ഏതു ശ്രേണിയിൽപ്പെട്ട ഉത്പന്നത്തിനും വിലയ്ക്കൊത്ത മൂല്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണു കലക്ഷനുകൾ ഒരുക്കിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളിൽപ്പെട്ട ഉത്പന്നങ്ങൾക്കു മികച്ച ഓഫറുകളും ലഭ്യമാണ്. ഫര്‍ണീച്ചറുകള്‍ക്കു പുറമെ ഹോം യൂട്ടിലിറ്റി, ഹോം ഡെക്കോര്‍, ഹോം വെയര്‍ ഉത്പന്നങ്ങള്‍ ഡിസൈനിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും വരുത്താതെ എല്ലാ സാമ്പത്തികശ്രേണിയിലുമുള്ള ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ എത്തിക്കുകയാണ് സ്‌റ്റോറീസ്.

അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലാകെ 100 ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സ്റ്റോറീസ് ചെയര്‍മാന്‍ ഹാരിസ് കെ.പി അറിയിച്ചു.

കോവിഡാനന്തര സാമ്പത്തിക സാഹചര്യത്തില്‍ ഉപയോക്താക്കളുടെ അഭിരുചിയും ആവശ്യകതയും തിരിച്ചറിഞ്ഞ്, ഉത്പന്ന ശ്രേണിയിലും വിലയിലും വലിയ മാറ്റം വരുത്തിക്കൊണ്ട് ഒരു പുതിയ കാല്‍വെപ്പിന് തുടക്കമിടുകയാണ് സ്റ്റോറീസ് എന്നു കമ്പനി സ്ഥാപകന്‍ സഹീര്‍ കെ.പി പറഞ്ഞു.

ഉപയോക്താക്കളുടെ ആവശ്യാനുസരണം കസ്റ്റമൈസ്ഡ് ഫര്‍ണീച്ചറുകള്‍ക്കായി പ്രത്യേക വിഭാഗവും ഒരുക്കിയാണ് സ്റ്റോറീസ് ബിസിനസ് വ്യാപനത്തിന് ഒരുങ്ങിയിരിക്കുന്നതെന്ന് കമ്പനി എംഡി അബ്ദുള്‍ നസീര്‍ കെ.പി വ്യക്തമാക്കി.