image

21 Nov 2022 12:26 PM GMT

Kerala

ടുക്‌സി ആട്ടൊ സേവനം ഇനി മുതല്‍ പറവൂരിലും

MyFin Bureau

Paravoor town to get tukxi service
X

Paravoor town to get tukxi service

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി സേവന രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ടുക്‌സി ഇനി മുതല്‍ പറവൂരിലും. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരുപോലെ സ്വീകാര്യമായി ടാക്‌സി ബുക്കിംഗ് ആപ്ലിക്കേഷനായ ടുക്‌സിയുടെ കൊച്ചി നഗരത്തിന് പുറത്തേക്കുള്ള, എറണാകുളം ജില്ലയിലെ ആദ്യ വിപുലീകരണമാണ് പറവൂരിലേത്. നിലവില്‍ കൊച്ചി നഗരത്തില്‍ നിരവധി ടുക്‌സി ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പറവൂരില്‍ ആദ്യ ഘട്ടത്തില്‍ 25ലധികം ഓട്ടോകള്‍ ടുക്‌സിയിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പറവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി എ പ്രഭാവതി ഫ്‌ളാഗ് ഓഫ് ചെയ്ത് ടുക്‌സി സര്‍വീസിന് തുടക്കം കുറിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എം ജെ രാജുവും ചടങ്ങില്‍ പങ്കെടുത്തു. നോര്‍ത്ത് പറവൂരില്‍ ആദ്യമായാണ് ഇത്തരമൊരു ഓണ്‍ലൈന്‍ ടാക്‌സി സേവനം എത്തുന്നതെന്നും ഇത് സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ സഹായകരമാണെന്നും വി എ പ്രഭാവതി പറഞ്ഞു. മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് ഇത്തരം സേവനങ്ങള്‍ നഗരങ്ങള്‍ക്ക് പുറത്തേക്ക് എത്തേണ്ടത് ആവശ്യകതയെ ചൂണ്ടിക്കാണിച്ചു കൊണ്ട് ടുക്‌സിയുടെ അവര്‍ സമീപനത്തെ പ്രശംസിച്ചു

ഡ്രൈവര്‍മാര്‍ക്കു ന്യായ വേതനത്തിനൊപ്പംയാത്രക്കാര്‍ക്ക് ആവശ്യമുള്ള സമയത്ത് ഓട്ടോ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്ന ആപ്പാണ് ടുക്സി. മാത്രമല്ല നിരക്കില്‍ വര്‍ധനയുണ്ടാവില്ലെന്ന് ആപ്പ് ഉറപ്പുവരുത്തുന്നു. തീര്‍ത്തും സുതാര്യമായ പെയ്‌മെന്റ് ഇടപാടുകളാണ് ടുക്‌സിയുടേത്. കിലോ മീറ്റര്‍ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ഈടാക്കാതെ ഡ്രൈവര്‍മാര്‍ക്ക് കൃത്യമായ തുക കൈമാറുന്നു. ടുക്സി ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്യുന്ന പ്രക്രിയ വളരെ ലളിതവും ആയാസരഹിതവുമാണ്. പിക്ക്-അപ്പ് ആന്‍ഡ് ഡ്രോപ്പ് സ്ഥലം നല്‍കിയാല്‍ ഏറ്റവും അടുത്തുള്ള ഡ്രൈവറെ സവാരിക്കായി നിയോഗിക്കും.. സവാരി പൂര്‍ത്തിയാക്കിയ ശേഷം ഓണ്‍ലൈനായോ ഓഫ്‌ലൈനായോ പേമെന്റ് നടത്താവുന്നതാണ്.

കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമാക്കി 2021 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ടുക്‌സിയുടെ സേവനം ആദ്യ ഘട്ടത്തില്‍ കൊച്ചിയിലായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് തിരുവനന്തപുരം, തൃശൂര്‍ എന്നീ ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. മൂന്ന് ജില്ലകളിലുമായി 3000 ത്തിലധികം ഡ്രൈവര്‍മാരാണ് ഇപ്പോള്‍ ടുക്‌സിയുടെ ഭാഗമായുള്ളത്. പ്രതിമാസം 25000 ത്തിലേറെ യാത്രക്കാര്‍ ടുക്‌സിയുടെ സേവനം ഉപയോഗപ്പെടുത്തുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.