Summary
ദുബായിലെ സ്വര്‍ണ മൊത്തക്കച്ചവടത്തില്‍ 18 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം
കൊച്ചി: അല്‍ ലംഹ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടിന്റെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം കൊച്ചി ഇടപ്പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബിസിനസ് പാട്ണര്‍ യാഹീ മൂസ അക്ബര്‍ എം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സിനിമാ താരം ഹണി റോസ്, ചാനല്‍ അവതാരക ലക്ഷ്മി നക്ഷത്ര, മാനേജിംഗ് ഡയറക്ടര്‍ റാഷിദ് അഴിക്കോടകന്റകത്ത്, ഡയറക്ടര്‍മാരായ രാജന്‍ മാധവ്, രതീഷ് കെ കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദുബായിലെ സ്വര്‍ണ മൊത്തക്കച്ചവടത്തില്‍ 18 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഇവര്‍ റീട്ടെയ്ല്‍ മേഖലയിലേയക്ക് ആദ്യമായാണ് ചുവടുവയ്ക്കുന്നത്. സ്വന്തം ബ്രാന്‍ഡില്‍ 60 ഓളം ഡിസൈനുകളും സ്വന്തമായി തയ്യാറാക്കുകയാണ് ലംഹ. ഒരു വര്‍ഷത്തിനുള്ളില്‍ 10 ഷോറൂമുകള്‍ വീതമാണ് പുതിയതായി ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ 55 ഷോറൂമുകളാണ് തുറക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടര്‍ രതീഷ് കെ കെ മൈഫിനോട് പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
