13 Dec 2022 11:26 AM IST
Summary
- സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികള്‍ അധികവും ഉപയോഗിക്കുന്നത് ആര്‍ടിഒ ജ്യൂറിസ്ഡിക്ഷന്‍ ആയ KL 07 ആണ്
എറണാകുളം: കേരളത്തില്‍ ആദ്യമായി ' DA' സീരീസ് രജിസ്‌ട്രേഷന് കൊച്ചി നഗരത്തില്‍ ആരംഭം. KL 07 ലാണ് തുടങ്ങിയിരിക്കുന്നത്. സ്ഥലവിസൃതിയില്‍ ഏറ്റവും ചെറുതായ ആര്‍ടിഒകളില്‍ ഒന്നാണ് KL 07.
സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികള്‍ അധികവും ഉപയോഗിക്കുന്നത് ആര്‍ടിഒ ജ്യൂറിസ്ഡിക്ഷന്‍ ആയ KL 07 ആണ്. അതുകൊണ്ടുതന്നെ ഇതിന് ആവശ്യക്കാര്‍ ഒരുപാടാണ് എന്നിരിക്കെ സ്ഥിരതാമസക്കാര്‍ക്കു മാത്രമായി നിജപ്പെടുത്തി നല്‍കുകയാണ് മോട്ടോര്‍ വകുപ്പ് ചെയ്യുന്നത്.
കേരളത്തില്‍ ഏറ്റവുമധികം വാഹനങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്ന സ്ഥലവും കൊച്ചി നഗരത്തിലാണ്. ഇവിടെ KL 07 ന് പുറമെ സബ് ആര്‍ടിഒകളായി KL 39 (തൃപ്പൂണിത്തുറ), KL 63 (അങ്കമാലി), KL 40 (പെരുമ്പാവൂര്‍), KL 41 (ആലുവ), KL42 (പറവൂര്‍), KL43 (മട്ടാഞ്ചേരി) എന്നിവയും പ്രവര്‍ത്തിക്കുന്നു. KL 32 (ചേര്‍ത്തല), KL 36 (വൈക്കം), KL 47( കൊടുങ്ങല്ലൂര്‍) എന്നീ തൊട്ടടുത്ത സബ് ആര്‍ടിഒ യില്‍ പെടുന്നവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളില്‍ ഭൂരിഭാഗവും ഓടുന്നത് കൊച്ചിനഗരത്തിലാണ്.
പഠിക്കാം & സമ്പാദിക്കാം
Home
