image

2 Jan 2023 2:55 PM GMT

Kerala

കായല്‍ ഭംഗിയില്‍ സിനിമ ചര്‍ച്ചകള്‍ ആസ്വദിക്കാം; തിരുവനന്തപുരത്ത് സിനികഫെ പാര്‍ക്ക് തുറന്നു

Tvm Bureau

cine cafe park
X

Summary

  • രുചിവൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്


തിരുവനന്തപുരം: തലസ്ഥാനത്ത് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ ആക്കുളം ബോട്ട് ക്ലബ്ബില്‍ സിനികഫെ പാര്‍ക്ക് തുറന്നു. സിനിമ ചര്‍ച്ചകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കും യാത്ര വിവരണങ്ങള്‍ക്കും വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ ആക്കുളം ബോട്ട് ക്ലബ്ബില്‍ പുതുതായി സിനികഫെ പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്.

സിനിമ സൗഹൃദ കഫെയില്‍ സിനിമ ചര്‍ച്ചകളോടൊപ്പം രുചിവൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കടല്‍ വിഭവങ്ങള്‍, വെറൈറ്റി ദോശകള്‍, ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ എന്നിവയ്ക്ക് പുറമെ സന്ദര്‍ശകരുടെ ആവശ്യാനുസരണം സിനികഫേ സ്‌പെഷ്യല്‍ മെനുവും ഇവിടെ ലഭ്യമാണ് .അതോടൊപ്പം ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി ആര്‍ട്ട് എംപോറിയവും ഇവിടെ പ്രവര്‍ത്തിക്കും. കലാകാരന്മാര്‍ക്ക് വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാനും കരകൗശലങ്ങളുടെ വിപണനത്തിനും അവസരമുണ്ട്.

പ്രശസ്ത സിനിമ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് സിനികഫെ പാര്‍ക്കിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചത്.കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ആക്കുളം വാര്‍ഡ് കൗണ്‍സിലര്‍ എസ്.സുരേഷ്‌കുമാര്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ഡി.റ്റി.പി.സി സെക്രട്ടറി ഷാരോണ്‍ വീട്ടില്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കാളികളായി.