image

7 Jan 2023 11:50 AM GMT

Kerala

തൊഴില്‍ ലഭ്യമാക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുകൂല അന്തരീക്ഷം സൃഷ്ടിക്കപ്പെടും: മുഖ്യമന്ത്രി

Tvm Bureau

Pinarayi Vijayan
X


തിരുവനന്തപുരം: കൂടുതല്‍ ജോലി സാധ്യതകളും ബിസിനസ്സുകളും പ്രാദേശികമായി സൃഷ്ടിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിലൂടെ കേരളത്തിന്റെ പ്രാദേശിക സാമ്പത്തികവികസനം സാധ്യമാക്കി സംസ്ഥാനത്തിന്റെ പൊതു വളര്‍ച്ച ഉറപ്പ് വരുത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഒരു സംസ്ഥാനത്തിനകത്ത് തന്നെയുള്ള പല പ്രദേശങ്ങളും പലതായിരിക്കും. അതിന്റെ പ്രാദേശിക ഘടനയില്‍ രൂപപ്പെടുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് സാമ്പത്തികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായി മാറ്റങ്ങള്‍ ഇവ പ്രകടമാക്കാറുണ്ട്. അതിനാല്‍ തന്നെവ്യത്യസ്ത പ്രദേശങ്ങളില്‍ ഉടലെടുക്കുന്ന സവിശേഷതയ്ക്ക് അനുസരിച്ച് രൂപം നല്‍കുന്ന തൊഴില്‍സഭകളില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിര്‍ണായക പങ്ക് വഹിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

തൊഴില്‍ സഭകളുടെ പ്രവര്‍ത്തനവും അതുവഴി ലക്ഷ്യംവെക്കുന്ന പ്രാദേശിക സാമ്പത്തിക വികസനവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ആമുഖപ്രഭാഷണം നടത്തി.