image

30 Dec 2022 10:45 AM GMT

Kerala

കെ-ഡിസ്‌കില്‍ ഇന്റേണ്‍ ആകാന്‍ അവസരം

Tvm Bureau

k-disc
X

Summary

രജിസ്റ്റര്‍ ചെയ്യുന്നതിനായി kdisc.kerala.gov.in/oloi/interns എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക



തിരുവനന്തപുരം: പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളില്‍ നൂതനാശയ രൂപീകരണത്തിനായി കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍(കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന 'ഒരു തദ്ദേശസ്വയം ഭരണസ്ഥാപനം ഒരു ആശയം ' (One Local body One Idea - OLOI) എന്ന പദ്ധതിയില്‍ ഇന്റേണ്‍ ആകാന്‍ അവസരം.

ഇതിനായി സര്‍വകലാശാലാ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം (വേഡ്,എക്സല്‍ ) അഭികാമ്യം. പ്രായം: 20 നും 50 നും മദ്ധ്യേ. അതാതു പഞ്ചായത്ത്, നഗരസഭാ/കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്കും സ്വന്തമായി ലാപ്ടോപ്പ് ഉള്ളവര്‍ക്കും മുന്‍ഗണന.

വിവിധ മേഖലകളില്‍ നിന്നുള്ള പ്രശ്നസമാഹരണം, നൂതനാശയ രൂപകര്‍ത്താക്കളില്‍ നിന്നുള്ള ആശയസമാഹരണം, പ്രശ്നങ്ങളുടെ മുന്‍ഗണനാ നിര്‍ണയം, തരംതിരിക്കല്‍, അവയെ പദ്ധതികളാക്കിമാറ്റുന്നതിനുള്ള വിദഗ്ദ്ധ ഇടപെടലുകള്‍, വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കല്‍, അവയുടെ നിര്‍വ്വഹണം എന്നിവ OLOI പദ്ധതിയുടെവിവിധ ഘട്ടങ്ങളാണ്. മൂന്ന് മാസക്കാലം തദ്ദേശ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന പ്രശ്നപ്രസ്താവനകള്‍ OLOI പോര്‍ട്ടലിലെ പ്രോബ്ലം ക്യാന്‍വാസിന് അനുയോജ്യമായ രീതിയില്‍ ആവശ്യമായ വിവരങ്ങള്‍ സമാഹരിച്ചു സമര്‍പ്പിക്കുകയാണ് തെരെഞ്ഞടുക്കപെടുന്ന ഇന്റേണുകളുടെ ദൗത്യം.

ഒരു ദിവസത്തെ പരിശീലനം ഉള്‍പ്പെടെ ആവശ്യാനുസരണം (ജനുവരി 2023 മുതല്‍ മാര്‍ച്ച് 2023) മൂന്ന് മാസം മാസക്കാലം അതാതു പഞ്ചായത്ത്, നഗരസഭാ/കോര്‍പ്പറേഷന്‍ തലത്തില്‍ ആണ് നിയമനം. വിജയകരമായി പൂര്‍ത്തിയാക്കുന്ന ഇന്റേണുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്റ്റര്‍ ചെയ്യുന്നതിനായി kdisc.kerala.gov.in/oloi/interns എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8606469384, 8157861976, 9746260654, 9188617414 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.