16 Sept 2023 11:00 AM IST
Summary
- ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമാണ് ഈ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്നും 2118 കോടി രൂപയുടെ ഓര്‍ഡര്‍ സ്വന്തമാക്കി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍). സെന്‍സറുകള്‍, ആയുധ ഭാഗങ്ങൾ, അഗ്നി നിയന്ത്രണ സംവിധാനങ്ങള്‍, ആറ് അടുത്ത തലമുറ മിസൈല്‍ കപ്പലുകളകൾക്കും, മറ്റു കപ്പലുകൾക്ക് അകമ്പടി പോകുന്ന ചെറിയ കപ്പലുകൾക്കുമുള്ള വാർത്തവിനമായ ഉപകരണങ്ങള്‍ എന്നിവ നൽകാനുള്ള ഓര്‍ഡറാണ് പൊതുമേഖലയിലെ പ്രമുഖ പ്രതിരോധ ഉപകരണ നിർമ്മാണ സ്ഥാപനമായ ബിഇഎല്‍ നേടിയത്.
ബി ഇ എൽ ന്റെ സബ് വെണ്ടര്‍മാരായ (ഉപ കരാറുകാർ) എംഎസ്എംഇകള്‍,ഉൾപ്പെടെയുള്ള ഇലക്ട്രോണിക്‌സ് രംഗത്തുള്ള കമ്പനികളും, അനുബന്ധ കമ്പനികളും ഇവയുടെ നിർമാണത്തിൽ പങ്കാളികളാകും.
എയര്‍ഫോഴ്സ് നെറ്റ് വര്‍ക്ക് (എഎഫ്എന്‍ഇടി) സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ നവീകരിക്കല്‍, റേഡിയോ ഫ്രീക്വന്‍സി സീക്കര്‍ ഉപയോഗിച്ച് ആകാശ് മിസൈലുകളുടെ നവീകരണം, ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റം, ആക്സസറികളും സ്പെയറുകളുമുള്ള മറ്റ് ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് 886 കോടി രൂപയുടെ അധിക ഓര്‍ഡറുകളും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 14,384 കോടി രൂപയുടെ ഓര്‍ഡറുകള്‍ ബിഇഎല്ലിന് ലഭിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
