18 Sep 2023 11:27 AM GMT
Summary
ജിഎസ്ടിയില്‍ 21,000 കോടി രൂപ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് ഡിജിജിഐ കഴിഞ്ഞ വര്‍ഷം ഗെയിംസ്‌ക്രാഫ്റ്റിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു
ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനിയായ ഗെയിംസ്‌ക്രാഫ്റ്റ് സെപ്റ്റംബര്‍ 18 മുതല്‍ ഗെയിംസി ഫാന്റസി നിര്‍ത്തലാക്കി. ക്രിക്കറ്റ് പ്രേമികള്‍ക്ക് വെര്‍ച്വല്‍ ടീമുകളെ തിരഞ്ഞെടുക്കാനും വെര്‍ച്വല്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനും സമ്മാനങ്ങള്‍ നേടാനും അനുവദിക്കുന്നതാണു ഗെയിംസി ഫാന്റസി.
ഗെയിംസ്‌ക്രാഫ്റ്റിന് 21,000 കോടി രൂപ ചരക്ക് സേവന നികുതി ചുമത്തിയ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സിന്റെ (ഡിജിജിഐ) ഉത്തരവ് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സ്‌റ്റേ പുറപ്പെടുവിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണു ഗെയിംസി ഫാന്റസി നിര്‍ത്തലാക്കുന്നതായി അറിയിച്ചു കൊണ്ട് ഗെയിംസ്‌ക്രാഫ്റ്റ് രംഗത്തുവന്നത്.
ജിഎസ്ടിയില്‍ 21,000 കോടി രൂപ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് ഡിജിജിഐ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഗെയിംസ്‌ക്രാഫ്റ്റിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.