14 Sept 2023 2:13 PM IST
Summary
- കേരളത്തിലെ മികച്ച സ്റ്റേഡിയങ്ങളില്‍ ഒന്നായി ഇത് മാറും
- ഗാലറി, ഫുട്ബോള്‍ കോര്‍ട്ട്, ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, ടേബിള്‍ ടെന്നീസ് കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ട്, സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും
മൂവാറ്റുപുഴയില്‍ നിര്‍മിക്കുന്ന ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് കിഫ്ബി ബോര്‍ഡ് അംഗീകാരം നല്‍കി. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന് 44.22 കോടി രൂപയാണ് അനുവദിച്ചത്. കേരള സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടറേറ്റിന് കീഴിലുള്ള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ഗാലറി, ഫുട്ബോള്‍ കോര്‍ട്ട്, ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, ടേബിള്‍ ടെന്നീസ് കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ട്, സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. കൂടാതെ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അടക്കം ഹോസ്റ്റലും നിര്‍മിക്കും. കായികരംഗത്തെ വിദഗ്ധരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ ഡിപിആറില്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം.
നിര്‍മാണം പൂര്‍ത്തിയാകുന്നത്തോടെ കേരളത്തിലെ മികച്ച സ്റ്റേഡിയങ്ങളില്‍ ഒന്നായി ഇത് മാറുമെന്നും അത്‌ലറ്റിക് മീറ്റുകള്‍ അടക്കം കൂടുതല്‍ കായിക വിനോദങ്ങള്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ ആകുമെന്നും നഗരസഭ ചെയര്‍മാന്‍ പി പി എല്‍ദോസ് പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
