image

1 Feb 2022 5:42 AM GMT

Banking

മൂന്നാം പാദത്തിൽ നേട്ടം കൊയ്ത് ഐ ഡി ബി ഐ ബാങ്ക്

MyFin Bureau

മൂന്നാം പാദത്തിൽ നേട്ടം കൊയ്ത് ഐ ഡി ബി ഐ ബാങ്ക്
X

Summary

ഡൽഹി: ഐ ഡി ബി ഐ ബാങ്കിന്റെ ഡിസംബർ മൂന്നാം പാദത്തിലെ അറ്റാദായം 53 ശതമാനം ഉയർന്നു 578 കോടി രൂപയായി, ​കഴിഞ്ഞ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ഐ ഡി ബി ഐ 378 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. എന്നിരുന്നാലും, മൊത്തം വരുമാനം കഴിഞ്ഞ വർഷത്തെ 6,003.91 കോടി രൂപയിൽ നിന്ന് 5,772.86 കോടി രൂപയായതായി സ്വകാര്യ മേഖലയിലെ വായ്പാ ബാങ്കായ ഐ ഡി ബി ഐ പ്രസ്താവിച്ചു. മുൻ വർഷം റിപ്പോർട്ട് ചെയ്ത പാദത്തിൽ ബാങ്കിന്റെ […]


ഡൽഹി: ഐ ഡി ബി ഐ ബാങ്കിന്റെ ഡിസംബർ മൂന്നാം പാദത്തിലെ അറ്റാദായം 53 ശതമാനം ഉയർന്നു 578 കോടി രൂപയായി,

​കഴിഞ്ഞ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ഐ ഡി ബി ഐ 378 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്.

എന്നിരുന്നാലും, മൊത്തം വരുമാനം കഴിഞ്ഞ വർഷത്തെ 6,003.91 കോടി രൂപയിൽ നിന്ന് 5,772.86 കോടി രൂപയായതായി സ്വകാര്യ മേഖലയിലെ വായ്പാ ബാങ്കായ ഐ ഡി ബി ഐ പ്രസ്താവിച്ചു.

മുൻ വർഷം റിപ്പോർട്ട് ചെയ്ത പാദത്തിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം 1,817 കോടി രൂപയായിരുന്നത് ഈ കാലയളവിൽ 31 ശതമാനം ഉയർന്ന് 2,383 കോടി രൂപയായി.

നെറ്റ് ഇന്റെറസ്റ്റ് മാർജിൻ (എൻ ഐ എം) മുൻ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ 2.79 ശതമാനത്തിൽ നിന്ന് 86 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 3.65 ശതമാനമായെന്നും റിപ്പോർട്ടിൽ പറയുന്നു.

മൊത്ത നിഷ്‌ക്രിയ ആസ്തി (എൻ പി എ) 20.56 ആയി കുറഞ്ഞപ്പോൾ ബാങ്കിന്റെ സ്ട്രെസ്ഡ് അസറ്റ് റേഷ്യോ മെച്ചപ്പെട്ടു. 2021 ഡിസംബർ 31 ലെ മൊത്തം വായ്പയിൽ ഇത് മുൻ വർഷം 23.52 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി 1.94 ശതമാനത്തിൽ നിന്ന് 1.70 ആയി മെച്ചപ്പെടുകയും ചെയ്തു.

കിട്ടാക്കടങ്ങൾക്കും വന്നു ചേരാവുന്നതുമായ ചെലവുകൾക്കു വകയിരുത്തിയത് ഡിസംബർ പാദത്തിൽ 801.81 കോടി രൂപയിലെത്തി. നേരത്തെ ഇത് 867.97 കോടിയായിരുന്നു.