3 Feb 2022 3:18 AM IST
Summary
വളര്‍ച്ചയില്‍ ഊന്നിയുള്ള ബജറ്റ് പ്രഖ്യാപനങ്ങളുടെ ചുവടുപിടിച്ച് മൂന്നാം ദിവസവും വിപണി അതിന്റെ വിജയക്കുതിപ്പ് തുടര്‍ന്നു. ഈ ട്രെന്‍ഡ് തുടരാനാണ് സാധ്യതയെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. എന്നാല്‍ ഉയര്‍ന്ന നിലയില്‍ പ്രോഫിറ്റ് ബുക്കിംഗിന് സാധ്യതയുണ്ട്. നിക്ഷേപകര്‍ കേന്ദ്ര ബജറ്റിനെ വളരെ മികച്ചതായാണ് വിലയിരുത്തുന്നത്. കാരണം ഇത് നയങ്ങളുടെ തുടര്‍ച്ച, നികുതിഘടനയിലെ സ്ഥിരത, സമ്പദ്ഘടനയുടെ വളര്‍ച്ചാ ലക്ഷ്യം എന്നിവ ഉറപ്പുവരുത്തുന്നു. ഇതിന്റെ ഊന്നല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ലോജിസ്റ്റിക്‌സ്, മാനുഫാക്ചറിംഗ്, വ്യവസായങ്ങള്‍ തുടങ്ങാനുള്ള എളുപ്പം, മേയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ എക്കോസിസ്റ്റം എന്നിവയിലാണ്. അതേസമയം, […]
വളര്‍ച്ചയില്‍ ഊന്നിയുള്ള ബജറ്റ് പ്രഖ്യാപനങ്ങളുടെ ചുവടുപിടിച്ച് മൂന്നാം ദിവസവും വിപണി അതിന്റെ വിജയക്കുതിപ്പ് തുടര്‍ന്നു. ഈ ട്രെന്‍ഡ് തുടരാനാണ് സാധ്യതയെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. എന്നാല്‍ ഉയര്‍ന്ന നിലയില്‍ പ്രോഫിറ്റ് ബുക്കിംഗിന് സാധ്യതയുണ്ട്.
നിക്ഷേപകര്‍ കേന്ദ്ര ബജറ്റിനെ വളരെ മികച്ചതായാണ് വിലയിരുത്തുന്നത്. കാരണം ഇത് നയങ്ങളുടെ തുടര്‍ച്ച, നികുതിഘടനയിലെ സ്ഥിരത, സമ്പദ്ഘടനയുടെ വളര്‍ച്ചാ ലക്ഷ്യം എന്നിവ ഉറപ്പുവരുത്തുന്നു. ഇതിന്റെ ഊന്നല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ലോജിസ്റ്റിക്‌സ്, മാനുഫാക്ചറിംഗ്, വ്യവസായങ്ങള്‍ തുടങ്ങാനുള്ള എളുപ്പം, മേയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ എക്കോസിസ്റ്റം എന്നിവയിലാണ്. അതേസമയം, സാമൂഹിക ലക്ഷ്യങ്ങളും, കോവിഡ് ആഘാതമേല്‍പ്പിച്ച മേഖലകളും പരിഗണിച്ചിട്ടുമുണ്ട്. റവന്യൂ കണക്കുകള്‍ ഏറെക്കുറെ യാഥാര്‍ത്ഥ്യത്തോട് അടുത്തുനില്‍ക്കുന്നതിനാല്‍ ധനപരമായ ലക്ഷ്യങ്ങള്‍ നേടുമെന്ന് പ്രതീക്ഷിക്കാം.
ആഗോളസൂചനകള്‍ പോസിറ്റീവായി തുടരുന്നു. അമേരിക്കന്‍ വിപണി ഉയര്‍ച്ചയിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 0.63%, S&P500 0.94%, നാസ്ഡാക് 0.50% ഉയര്‍ന്നു. എന്നാല്‍, സിംഗപ്പൂര്‍ എസ് ജി എക്‌സ് നിഫ്റ്റി വ്യാഴാഴ്ച രാവിലെ നഷ്ടത്തിലാണ്.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ നിഫ്റ്റിയില്‍ 17,705 ലോ അല്ലെങ്കില്‍ 17630 ലോ സുപ്രധാന പിന്തുണ ലഭിച്ചേക്കാം. സൂചിക ഉയര്‍ന്നാല്‍ നിര്‍ണ്ണായക പ്രതിരോധം 17,824.8 ലോ 17,869.6 ലോ ഉണ്ടായേക്കാം.
മേത്ത ഇക്വിറ്റീസിന്റെ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെ പറയുന്നു: "കേന്ദ്ര ബജറ്റ് ബുള്‍ മാര്‍ക്കറ്റിന് ഏറെ ശക്തി പകരും എന്ന കാര്യത്തില്‍ വിപണി ഏകാഭിപ്രായത്തിലാണ്. ബാര്‍ഗെയ്ന്‍ ഹണ്ടിംഗ് (മൂല്യമുള്ള ഓഹരികള്‍ കുറഞ്ഞ വിലയില്‍ വാങ്ങുക), മൊമന്റം ബയിംഗ് (വില ഉയരുന്ന ഓഹരികള്‍ വാങ്ങുകയും, അത് ഉച്ചസ്ഥായിയിലെത്തിക്കഴിയുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്ന രീതി) എന്നിവ തുടരും. ബജറ്റിനു ശേഷമുള്ള ഉല്‍സവ പ്രതീതിയില്‍ നിഫ്റ്റി 18,000 ലേക്ക് ഉയരാന്‍ ശ്രമിക്കും. ബുള്ളുകള്‍ക്ക് തീര്‍ച്ചയായും മേല്‍ക്കൈ ലഭിക്കും. വിലയിടിവിനെ നല്ല ഓഹരികള്‍ വാങ്ങാനുള്ള അവസരമായി കണക്കാക്കാം."
ബുധനാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 183.60 കോടി രൂപയുടെ ഓഹരികള്‍ അധിക വില്‍പന നടത്തി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 425.96 കോടി രൂപയുടെ ഓഹരികള്‍ അധികമായി വാങ്ങി.
ക്യാപിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് കാറ്റഗറി ലീഡ് വിജയ് ധനോട്ടിയയുടെ അഭിപ്രായത്തില്‍ "ചെറിയ ചാഞ്ചാട്ടമുണ്ടെങ്കിലും വിപണിയില്‍ പോസിറ്റീവായ ചലനങ്ങളാണ് കാണുന്നത്. നിഫ്റ്റി50 യിലെ വ്യാപാരം 17,200-17,600 എന്ന വലിയ റേഞ്ചിലാണ് നടന്നത്. വിപണി നിര്‍ണ്ണായക ലെവലായ 17,400 ന് മുകളില്‍ തുടരുന്നതായി നാം കണ്ടു. മൊമന്റം ഇന്‍ഡിക്കേറ്റേഴ്‌സ് നല്‍കുന്ന സൂചനകളും വിപണി ഉയര്‍ച്ചയിലേക്ക് പോകുമെന്നു തന്നെയാണ്."
കമ്പനി ഫലങ്ങള്‍:
ഐ ടി സി, ടൈറ്റാന്‍, ലുപിന്‍, ആവാസ് ഫിനാന്‍ഷ്യഴ്‌സ്, ആദിത്യ ബിര്‍ള ക്യാപിറ്റല്‍, അദാനി പവര്‍, കല്യാണ്‍ ജ്വല്ലേഴ്‌സ്, ഫൈസര്‍, റാഡികോ ഖെയ്താന്‍
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,490 രൂപ (ഫെബ്രുവരി 2). ബ്രെന്റ് ക്രൂഡ് ബാരലിന് 31 സെന്റ് ഉയര്‍ന്ന് 89.47 ഡോളറിലെത്തി. ഒരു ബിറ്റ് കോയിന്റെ വില 29,69,950 രൂപ (@ 7.22 am, വസിര്‍ എക്‌സ്). ഒരു ഡോളറിന് 74.74 രൂപ (ഫെബ്രുവരി 2).
പഠിക്കാം & സമ്പാദിക്കാം
Home
