image

8 Feb 2022 2:46 AM IST

Market

ആർ ബി ഐ  തീരുമാനം പ്രതീക്ഷിച്ചു  നിക്ഷേപകർ

MyFin Desk

ആർ ബി ഐ  തീരുമാനം പ്രതീക്ഷിച്ചു  നിക്ഷേപകർ
X

Summary

ആര്‍ ബി ഐ യുടെ ക്രെഡിറ്റ് പോളിസി വരാനിരിക്കുന്നതിനാല്‍ ഇന്ത്യന്‍ വിപണി ഇന്നും ദുര്‍ബലമായി തുടരാനാണ് സാധ്യത. തിങ്കളാഴ്ച വിപണി ശക്തമായ വിറ്റഴിക്കലിന് സാക്ഷ്യം വഹിച്ചു. ആര്‍ ബി ഐ യുടെ വായ്പാ നയത്തിന് മുന്നോടിയായി  നിക്ഷേപകര്‍ സാമ്പത്തിക, ബാങ്കിംഗ് രംഗങ്ങളില്‍ ഇടപെടുന്നത് കുറച്ചിരിക്കുകയാണ്. പലിശ നിരക്ക് വർധിപ്പിക്കാനുള്ള യു എസ് ഫെഡിന്റെ ആലോചനയും ബോണ്ട് യീല്‍ഡുകളുടെ വര്‍ധനവും സംബന്ധിച്ച പ്രശ്നങ്ങൾ നില നിൽക്കെ  ആര്‍ ബി ഐ ഇന്ന് തുടങ്ങുന്ന തങ്ങളുടെ യോഗത്തിൽ എന്ത് തീരുമാനിക്കുമെന്ന് […]


ആര്‍ ബി ഐ യുടെ ക്രെഡിറ്റ് പോളിസി വരാനിരിക്കുന്നതിനാല്‍ ഇന്ത്യന്‍ വിപണി ഇന്നും ദുര്‍ബലമായി തുടരാനാണ് സാധ്യത.

തിങ്കളാഴ്ച വിപണി ശക്തമായ വിറ്റഴിക്കലിന് സാക്ഷ്യം വഹിച്ചു. ആര്‍ ബി ഐ യുടെ വായ്പാ നയത്തിന് മുന്നോടിയായി നിക്ഷേപകര്‍ സാമ്പത്തിക, ബാങ്കിംഗ് രംഗങ്ങളില്‍ ഇടപെടുന്നത് കുറച്ചിരിക്കുകയാണ്.

പലിശ നിരക്ക് വർധിപ്പിക്കാനുള്ള യു എസ് ഫെഡിന്റെ ആലോചനയും ബോണ്ട് യീല്‍ഡുകളുടെ വര്‍ധനവും സംബന്ധിച്ച പ്രശ്നങ്ങൾ നില നിൽക്കെ ആര്‍ ബി ഐ ഇന്ന് തുടങ്ങുന്ന തങ്ങളുടെ യോഗത്തിൽ എന്ത് തീരുമാനിക്കുമെന്ന് ആശങ്കയിലാണ് നിക്ഷേപകർ.

വിദേശ നിക്ഷേപകർ വില്‍പ്പന തുടരുന്നതും വിപണിയിലെ കനത്ത ഇടിവിനു കാരണമായി.

നിരീക്ഷകരുടെ അഭിപ്രായത്തില്‍ ബെഞ്ച്മാര്‍ക്ക് 17,400 ന് താഴെയായതിനാല്‍ നിഫ്റ്റി 'ബെയറു'കളുടെ പിടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. താഴെത്തട്ടിൽ 17,100 ലേക്ക് താഴ്ന്ന് 17,200 ന് മുകളില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ മുന്നേറ്റത്തേക്കാൾ മൂന്നിൽ രണ്ടു ഭാഗത്തോളം വീഴ്ചയാണത്.

ഇനി മുന്നോട്ട് പോകുമ്പോള്‍ നിഫ്റ്റി 17,400 ല്‍ പ്രതിരോധം കണ്ടെത്തിയേക്കാം. ഇത് അവിടെ തുടരുന്നിടത്തോളം വിപണി ദുര്ബലമായിരിക്കും. താഴ്ത്തട്ടിൽ 17,000 ന്റെ അടിസ്ഥാന പിന്തുണയാണുള്ളത്.

അതേസമയം ആഗോള സൂചികകളും അത്ര പ്രോത്സാഹജനകമല്ല. യു എസ് വിപണിയില്‍ എസ് ആന്‍ഡ് പി 500 ന്റെ വില്‍പ്പന 0.38 ശതമാനം കുറവ് രേഖപ്പെടുത്തി. നാസ് ഡാക് 0.58 ശതമാനം ഇടിഞ്ഞപ്പോള്‍ ഡൗ ജോണ്‍സ് ഏകദേശം പഴയതു പോലെയാണ് അവസാനിച്ചത്.

സിംഗപ്പൂര്‍ എസ് ജി എക്‌സ് നിഫ്റ്റി ചൊവ്വാഴ്ച രാവിലെ 33 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.

ഫെബ്രുവരിയിലെ ആദ്യ നാല് ട്രേഡിംഗ് സെഷനുകളില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ് പി ഐ) ഇന്ത്യന്‍ വിപണിയില്‍ നിന്ന് 6,834 കോടി രൂപ പിന്‍വലിച്ചു.

ടെക്‌നിക്കല്‍ ഔട്ട്‌ലുക്ക്

"സാങ്കേതികമായി, നിഫ്റ്റി ഒരു ബെയറിഷ് കാന്‍ഡില്‍ രൂപപ്പെടുകയും 50 ദിവസത്തെ ആവറേജിന്‌ താഴെ ക്ലോസ് ചെയ്യുകയും ചെയ്തു. സൂചിക തിരുത്തലിന്റെ ഒരു ഘട്ടം പൂര്‍ത്തിയാക്കി, ഇപ്പോള്‍ 17,100 ന് പിന്തുണാ നില നേടി. വിപണി 17,300-17,400 വരെ ഉയരാന്‍ സാധ്യതയുണ്ട്. മറുവശത്ത് 17,100 ല്‍ നിന്ന് 17,050-17,010 ലെവലുകള്‍ വരെ കൂടുതല്‍ തിരുത്തലുകള്‍ക്ക് കാരണമായേക്കാം", കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ചിന്റെ റീട്ടെയില്‍ വിഭാഗം മേധാവി ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.

ഐ പി ഒ വാച്ച്

ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനികളിലൊന്നായ അദാനി വില്‍മര്‍ ഇന്ന് ഇന്ത്യന്‍ എക്‌സ്‌ചേഞ്ചുകളില്‍ പ്രാരംഭം കുറിക്കും.

ജനുവരി 27-31 ദിവസങ്ങളില്‍ വിൽപ്പനക്കെത്തിയ കമ്പനിയുടെ ഓഹരികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 17.37 മടങ്ങ് ഓഹരികള്‍ വാങ്ങപ്പെട്ടിട്ടുണ്ട്. അദാനി വില്‍മര്‍ പബ്ലിക് ഇഷ്യുവിലൂടെ 3,600 കോടി രൂപ സമാഹരിച്ചു. നിര്‍മ്മാണ സൗകര്യങ്ങളുടെ വിപുലീകരണത്തിനും പുതിയ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിനും തന്ത്രപരമായ ഏറ്റെടുക്കലുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് കമ്പനി ഫണ്ട് വിനിയോഗിക്കാന്‍ പോകുന്നത്.

കൊച്ചി 22 കാരറ്റ് സ്വർണം ഗ്രാമിന് 4,520 രൂപ (ഫെബ്രുവരി 7)

ഡോളറിനെതിരെ രൂപ 74 .86

1 ബിറ്റ് കൊയ്ൻ = 34,65,001 രൂപ (@8.00 am; വസിർ എക്സ്)